2016, നവംബർ 10, വ്യാഴാഴ്‌ച

പരിസ്ഥിതിമലിനീകരണവും അഴിമതിയും സ്വജനപക്ഷപാതവും പ്രതിരോധിക്കുന്നതിന്

പരിസ്ഥിതിമലിനീകരണവും അഴിമതിയും സ്വജനപക്ഷപാതവും പ്രതിരോധിക്കുന്നതിന് താത്പര്യമുള്ളവരുടെ ഏകോപനത്തിനു വേണ്ടി നവംബര്‍ 20 ഞായര്‍ 9-30 മുതല്‍ 4-30 വരെ ഒരു പഠനക്യാമ്പ് നടത്തപ്പെടുന്നു. 
ഉഴവൂര്‍ കുറിച്ചിത്താനം ഡോ. കെ. ആര്‍ നാരായണന്‍ മെമോറിയല്‍ യു. പി. സ്‌കൂളാണ് വേദി. 

വിഷരഹിതവും സുരക്ഷിതവുമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കുന്നതിനും ലളിതജീവിതത്തിനും ഊന്നല്‍ നല്കിക്കൊണ്ടുള്ള ഈ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള ഏവര്‍ക്കും സ്വാഗതം!


2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

മാതൃകാ ജൈവ അടുക്കളത്തോട്ടം പദ്ധതി - തലപ്പുലം പഞ്ചായത്തില്‍

25/10/2016 ന് രാവിലെ 9 മുതല് 10.30 വരെ
പനയ്ക്കപ്പാലത്ത് ഡോ. വി. ജെ. ജോസിന്റെ വസതിയില്‍വച്ചു നടത്തുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് 
ഹരിതസഞ്ജീവനി ജൈവവളം, RCM (Right Concept Management) ഉത്പന്നങ്ങള്‍,  
പച്ചക്കറിത്തൈകൾ,  തുടങ്ങിയവ ലഭ്യമാണ്. 



2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ജാക്ക്ഫ്രൂട്ട്365ഡോട്ട്‌കോം.

മനോരമയിൽനിന്ന് 

'എടാ മോനേ നീ എന്നാ എടുക്കുവാ' എന്ന് പാലാ വെളിയന്നൂര്‍ മൂലക്കാട്ട് തറവാട്ടിലെ കാര്‍ന്നോന്‍മാര്‍  ആരെങ്കിലും ജയിംസിനോടു ചോദിച്ചാല്‍ ചക്ക കുഴയുംപോലെ കുഴയും. ''അപ്പാപ്പാ, ഞാന്‍ ചക്കയെ രക്ഷിക്കാന്‍ നോക്കുവാ' എന്നു മറുപടി പറയേണ്ടിവരും. കാരണം, മൈക്രോസോഫ്റ്റില്‍ ഡയറക്ടര്‍ പദവിയില്‍നിന്നു രാജിവച്ച ജയിംസ് ഇപ്പോള്‍ ചക്കയുടെ രക്ഷകനായാണ് അവതരിച്ചിരിക്കുന്നത്. ജയിംസിന്റെ ഉദ്യമം വിജയിച്ചാല്‍ ആര്‍ക്കും വേണ്ടാതെ വഴിപോക്കര്‍ക്കു കൊണ്ടുപോകാന്‍ പണ്ടുള്ളവര്‍ കയ്യാലപ്പുറത്തു വെട്ടിവച്ചിരുന്ന ചക്കകള്‍ക്കു ശാപമോക്ഷം കിട്ടും. ചക്ക പിന്നെ ഇവിടെങ്ങും നില്‍ക്കില്ല, ലോകമാകെ വിരുന്നുകളിലെ വിശിഷ്ടഭോജ്യമാകും.

ചക്കയ്‌ക്കെന്താ കുഴപ്പം? ഒന്നാന്തരം പഴമല്ലേ? വരിക്കച്ചക്കയ്ക്ക് എന്താ രുചി! കഴിച്ചാലും കഴിച്ചാലും മതിവരില്ല. വിളഞ്ഞ ചക്കകൊണ്ടുള്ള ചൂടന്‍ പുഴുക്ക്...ഹായ്.... പക്ഷേ സ്റ്റാര്‍ ഹോട്ടലില്‍ പോയിട്ട് ചായക്കടയില്‍ പോലും ചക്കയെ ആരും അടുപ്പിക്കുന്നില്ല. കാരണങ്ങളറിയാമല്ലോ: ചക്ക ഒരെണ്ണത്തിന് നാലഞ്ചുകിലോ തൂക്കം, അതു വെട്ടിയാല്‍ അടുക്കളയിലാകെ ചക്കമടല്‍, ചവിണി, ചക്കക്കുരു, ചക്കമുളഞ്ഞി...ആകെ ചളമാകും. ചക്ക വേഗം ചീത്തയാവും. ഹോട്ടല്‍ മുഴുവന്‍ മണക്കും. ചക്കക്കൂട്ടാനോ ചക്കച്ചുളയ്‌ക്കോ കാര്യമായ വിലയൊട്ടു  കിട്ടുകയുമില്ല.

അവിടെയാണ് ജയിംസ് ജോസഫ് ഉണക്കിയ ചക്കയുമായി വരുന്നത്. ചക്കയുടെ സീസണില്‍ വാങ്ങി ഫാക്ടറിയില്‍ വച്ചു വെട്ടി ചുളകളെടുത്ത് അതിലെ ജലാംശം ചോര്‍ത്തിക്കളഞ്ഞ് വായുകയറാത്ത പാക്കറ്റിലടച്ചു വില്‍ക്കുക. ഫോഴ്‌സ് ഡ്രയിങ് സാങ്കേതികവിദ്യയാണ് ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പോലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത്. അഞ്ചു കിലോ ചക്ക വെറും 180 ഗ്രാം പാക്കറ്റിലാക്കാം. പാചകം ചെയ്യാനോ വെറുതെ കഴിക്കാനോ ആവശ്യം വരുമ്പോള്‍ പാക്കറ്റിലെ ഉണങ്ങിയ ചക്കയെടുത്ത് ചെറുചൂടുവെള്ളത്തിലിടുക. വെള്ളത്തില്‍ കുതിര്‍ന്ന് 20 മിനിറ്റിനകം മധുരമുള്ള ചക്കച്ചുളകള്‍ റെഡി.

ചക്ക വെറുതെ കഴിക്കാനോ പുഴുക്ക് ഉണ്ടാക്കാനോ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ വിപണിയില്‍ ഓടില്ലെന്നറിയാം. പകരം ചക്ക, സായ്പ്പിന്റെ പാശ്ചാത്യ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചാലോ...? ചക്ക ബര്‍ഗര്‍, ചക്ക പൈ, ചക്ക ടാര്‍ട്ട്... ഇതെല്ലാം ഇപ്പോള്‍ മറ്റു സാധനങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്നവയാണ്. ആപ്പിള്‍ പൈയിലും ആപ്പിള്‍ ടാര്‍ട്ടിലുമുള്ള  ആപ്പിളിനു പകരമാണ് ചക്ക. ബര്‍ഗറിലെ കട്‌ലറ്റ് പോലുള്ള പാറ്റി ഉണ്ടാക്കുന്നത് കൊത്തിയരിഞ്ഞ ഇറച്ചിയും ഉരുളക്കിഴങ്ങും ഉപയോഗിച്ചാണ്. പൊട്ടറ്റോ പാറ്റിക്കു പകരം ചക്ക പാറ്റി ഉണ്ടാക്കിയാലോ? ഉണ്ടാക്കി കഴിച്ചു നോക്കി...സൂപ്പര്‍!

ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദ് ഡോക്ടര്‍ എവേ എന്നതു പറഞ്ഞു പഴകിപ്പോയി. ഇഫ് ദ് ഡോക്ടര്‍ ഈസ് ഹാന്‍ഡ്‌സം കീപ്പ് ദി ആപ്പിള്‍ എവേ എന്നു പെണ്‍പിള്ളേരു പറയുന്ന കാലമാണ്. നമുസക്കു മലയാളത്തില്‍ ചക്കകൊണ്ട് അതിലും നല്ല പഴഞ്ചൊല്ലുണ്ട്. വീട്ടിലൊരു പ്ലാവുണ്ടെങ്കില്‍ ആയുസ്സ് പത്തു വര്‍ഷം കൂടുമെന്നു പണ്ടേ കാര്‍ന്നോന്‍മാര്‍ പറയാറുള്ളതാണ്. ചുമ്മാ പറയുന്നതല്ല: വീട്ടിലൊരു പ്ലാവുണ്ടെങ്കില്‍ വര്‍ഷം രണ്ടു മാസം ചക്ക സുലഭം. ചക്കയും ചക്കകൊണ്ടുള്ള വിഭവങ്ങളും നിറയെ കഴിക്കുന്നു. നാരുകള്‍ (ഫൈബര്‍) ഏറ്റവും കൂടുതലുള്ള പഴം ആയതിനാല്‍ ചക്ക കഴിച്ചാല്‍ ദഹനവും ശോധനയും പരമസുഖം. കുടല്‍ കഴുകി വൃത്തിയാക്കിയ പോലാവും. എല്ലാ വര്‍ഷവും രണ്ടു മാസം അങ്ങനെ പോയാല്‍ ആയുസ്സ് കൂടില്ലേ?

ബര്‍ഗറും മറ്റും കഴിച്ച് കോളണ്‍ കാന്‍സര്‍ (വന്‍കുടല്‍ അര്‍ബുദം) പിടിക്കുന്ന സായ്പ് ചക്ക ഇതിനു ബെസ്റ്റാണെന്നു മനസ്സിലാക്കിയാല്‍  'ഗ്രഹണി പിടിച്ച ചെക്കന്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെ ചാടിവീഴില്ലേ? നാരുകള്‍ മാത്രമല്ല ചക്കയിലുള്ളത്. പൊട്ടാസ്യം ഏറെയുണ്ട്-രക്താതിസമ്മര്‍ദം, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ആഘാതങ്ങളില്‍ നിന്നു സംരക്ഷണം. കാന്‍സറില്‍ നിന്നു സംരക്ഷണം നല്‍കുന്ന ഫïാവനോയിഡ്‌സ്, ആന്റി ഓക്‌സിഡന്റ്‌സ്...എല്ലാം നമ്മുടെ ചക്കേലുണ്ട് സര്‍.

മൈക്രോസോഫ്റ്റില്‍ ജയിംസ് എക്‌സിക്യൂട്ടീവ് എന്‍ഗേജ്‌മെന്റ് ഡയറക്ടറായിരിക്കുമ്പോള്‍ പാര്‍ട്ടികളും ഡിന്നറുകളും ജോലിയുടെ ഭാഗം. മുംബൈ ടാജ്മഹല്‍ ഹോട്ടലില്‍ പ്രമുഖര്‍ക്കൊരു ഡിന്നര്‍ കൊടുക്കേണ്ടതുണ്ടായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സദാ ഉറങ്ങിയെണീക്കുന്നവരാണ് അതിഥികള്‍. ഇമ്മാതിരി ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നതരം അത്താഴം എങ്ങനെ കൊടുക്കും എന്നാലോചിച്ചപ്പോഴാണ് ജയിംസിന്റെ തലയിലൊരു ബള്‍ബ് കത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അവിടെ താമസിച്ചിട്ടുണ്ട്. ഒബാമയും ഭാര്യ മിഷേലും കഴിച്ച അതേ ഡിന്നര്‍ കൊടുത്താലോ...?

ഷെഫ് ഹേമന്ത് ഒബ്‌റോയ് അതേ വിഭവങ്ങള്‍ തയാറാക്കി. വര്‍ക്കി ക്രാബ് (ഞണ്ട്) മാംസപ്രിയര്‍ക്കും വര്‍ക്കി കുംഭ് (കൂണ്‍) സസ്യപ്രിയര്‍ക്കും ഒരു കോഴ്‌സ് ആയിട്ടുണ്ടായിരുന്നു. കൂണിനു പകരം ചക്ക വച്ച് വര്‍ക്കി ചക്ക എന്നൊരു വിഭവമുണ്ടാക്കി. രുചിച്ചുനോക്കിയ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഡിന്നറും മറക്കാനാവാത്തതായി. പിന്നീട് ചക്കകൊണ്ട് വിവിധ ഷെഫുമാര്‍ പരീക്ഷണാര്‍ഥം ചക്ക ബര്‍ഗറും ചക്ക പൈയുമൊക്കെ ഉണ്ടാക്കി. ചക്കക്കുരുവിനും ഉപയോഗം കണ്ടുപിടിച്ചു. ബ്രഡ് ക്രംബിനു പകരം ചക്കക്കുരു ക്രംബ് ബെസ്റ്റാണത്രേ. ചക്കക്കുരു വറുത്തുപൊടിച്ച് ബര്‍ഗര്‍ പാറ്റിയില്‍ ബ്രഡ് ക്രംബിനു പകരം വിതറിയാല്‍ കറുമുറെ രുചിയാണ്.
പക്ഷേ ചക്ക കിട്ടണമല്ലോ...? ചക്ക കൈകാര്യം ചെയ്യുന്നതിന്റെ ഉപദ്രവങ്ങള്‍ നീക്കണമല്ലോ. ഒരു ട്രെയിന്‍ യാത്രയിലാണ് ജയിംസ് തായ് കാര്‍ബണ്‍ ബ്ലാക്ക് കമ്പനി മുന്‍ ചെയര്‍മാന്‍ ഡോ. തോമസ് കോശിയെ കണ്ടത്. അദ്ദേഹമാണ് ഫോഴ്‌സ് ഡ്രയിങ് സാങ്കേതികവിദ്യ ഉപദേശിച്ചത്. കൊച്ചിയിലെ അമാല്‍ഗം ഭക്ഷ്യസംസ്‌കരണ ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ അങ്ങനെ ചക്ക ഉണക്കി പാക്കറ്റിലാക്കുന്ന പണി തുടങ്ങി. ജാക്ക്ഫ്രൂട്ട് 365 എന്നു പേരിട്ടു. 365 ദിവസവും കിട്ടുന്ന ചക്ക. അധികം പഴുക്കാത്ത ചക്കയും ഇങ്ങനെ പാക്കറ്റിലാക്കുന്നു. ചെറുചൂടുവെള്ളം ഒഴിച്ച് 20 മിനിറ്റ് കുതിര്‍ത്താല്‍ പച്ചച്ചക്ക കിട്ടും. പുഴുക്കുണ്ടാക്കാം, വറുക്കാം.

നക്ഷത്ര ഹോട്ടലിലെ ഷെഫുമാര്‍ക്കിടയില്‍ ചക്ക വിഭവങ്ങള്‍ പേരെടുക്കുകയാണ്. പ്രത്യേകാവസരങ്ങളില്‍ അപൂര്‍വ വിഭവമായും ഭക്ഷ്യമേളയിലെ കൗതുകമായും ജാക്ക് എന്ന ഇംഗ്ലിഷ് പേരില്‍ ചക്ക ഷൈന്‍ ചെയ്യുന്നു. ഇറ്റാലിയന്‍ വിഭവമായ ലസാന്യ ചെമ്മീനും ചക്കയും ചേര്‍ത്തുണ്ടാക്കും. പേര് ചെമ്മീന്‍ ജാക്ക് ലസാന്യ. ചക്കയും പനീറും ചേര്‍ത്ത് കാത്തിറോള്‍. ചക്കകൊണ്ട് മഫിന്‍-ജാക്ക്  മഫിന്‍. പലതരം ജാക്ക് പേസ്ട്രികള്‍. നാടന്‍ വേണമെങ്കില്‍ ചക്കപ്പുട്ട്, ചക്ക അട...
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ഡിന്നര്‍ മെനുവില്‍ ചക്ക വിഭവങ്ങള്‍! ചക്കയുടെ ബെസ്റ്റ് ടൈംസ് എന്നേ പറയാവൂ...!

ജാക്ക്ഫ്രൂട്ട് 365 എന്ന സ്വന്തം ഉല്‍പന്നത്തില്‍ ജയിംസിന് പേറ്റന്റുണ്ട്. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാന്‍ ലൈസന്‍സുള്ള  അമാല്‍ഗം സ്‌പെഷല്‍റ്റി ഫുഡ്‌സാണ് നിര്‍മാണവും വിപണനവും. ഇക്കൊല്ലം 250 ടണ്‍ ചക്ക സംസ്‌കരിച്ച് 100 ടണ്‍ ഉല്‍പന്നമായി മാറ്റിയിട്ടുണ്ട്. ആരോഗ്യ ഭക്ഷണം പ്രചാരം നേടുന്നതിനാല്‍ ഗള്‍ഫില്‍നിന്നും അമേരിക്കയില്‍നിന്നും ഡിമാന്‍ഡുണ്ട്. കൂടുതലറിയാന്‍-ജാക്ക്ഫ്രൂട്ട്365ഡോട്ട്‌കോം.


ജയിംസ് ജോസഫ്  അങ്ങനെ ചക്കയുടെ ചക്കവര്‍ത്തി (ചക്രവര്‍ത്തിയല്ല, ചക്കവര്‍ത്തി) ആവാനുള്ള പുറപ്പാടിലാണ്. യാത്ര വിജയിച്ചാല്‍ ചക്കയ്ക്കു വില കയറും, കര്‍ഷകര്‍ കോളടിക്കും. അതിനാല്‍ അല്ലയോ ചക്കപ്രേമികളേ പ്ലാവിന്‍മൂട്ടില്‍ വിനീതനായി നില്‍ക്കുന്ന ജയിംസിനെ അനുമോദിച്ചാലും! വലിയ നിലയിലേക്കെത്താന്‍ പോകുന്ന ചക്കയ്ക്ക് ആശംസ അര്‍പ്പിച്ചാലും!!

2016, ജൂലൈ 21, വ്യാഴാഴ്‌ച

കേരളത്തിന് ഭക്ഷ്യസ്വാശ്രയത്വം സാധ്യമാണ്

സണ്ണി പൈക്കട

മൂന്നുനേരം അരി ഭക്ഷിക്കണമെന്നത് ഒരു നേരം അരിഭക്ഷണവും രണ്ടുനേരം കിഴങ്ങുഭക്ഷണവും എന്ന നിലയിലേക്ക് മാറ്റം വരുത്തി...

Read more at: http://www.mathrubhumi.com/agriculture/features/kerala-is-also-possible-to-food-safety-malayalam-news-1.1211924

2016, ജൂലൈ 16, ശനിയാഴ്‌ച

ആഞ്ഞിലി ചക്ക(ആനിക്കാവിള)യുടെ കാര്യവും ചിന്തിക്കണം

അഡ്വ. ജോര്‍ജ്കുട്ടി കടപ്ലാക്കല്‍ 


കേരളത്തിലെ ഇടത്തരം കൃഷിക്കാരുടെ പുരയിടങ്ങളില്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു വൃക്ഷമാണ് ആഞ്ഞിലി. റബ്ബര്‍ തോട്ടങ്ങളിലെ ആഞ്ഞിലിവൃക്ഷങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് മരണശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഇന്നും ആഞ്ഞിലിവൃക്ഷങ്ങള്‍ ഒരു ഡിപ്പോസിറ്റായി കര്‍ഷകര്‍ സൂക്ഷിക്കുന്നുണ്ട്. പണ്ട് ആഞ്ഞിലിത്തടിയും മറ്റും വെട്ടിവിറ്റാണ് കര്‍ഷകര്‍ പെണ്‍മക്കളെ കെട്ടിച്ചിരുന്നത്. ഇപ്പോള്‍ കാലം മാറി നിയമം മൂലം നിരോധിച്ചിരിക്കുന്ന സ്ത്രീധനത്തുക വര്‍ദ്ധിച്ചു. അതങ്ങനെയിരിക്കട്ടെ. ആഞ്ഞിലി വൃക്ഷത്തില്‍ കയറി ആനിക്കാവിള പ്രത്യേകതരം തോട്ടികൊണ്ട് പറിക്കുകയും ചപ്പ് നിറച്ച് കുട്ടയിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്യുന്ന ഒരേര്‍പ്പാട് നാട്ടിന്‍ പുറങ്ങളിലുണ്ടായിരുന്നു. ഒരു പക്ഷെ നാട്ടിന്‍ പുറങ്ങളിലെ ആളുകള്‍ക്ക് പോഷകങ്ങള്‍ ലഭിച്ചിരുന്ന മാര്‍ഗ്ഗമായിരുന്നു അത്. ഇന്ന് മരം കയറാനാളില്ല. വിദേശ പഴവര്‍ഗ്ഗചെടികള്‍ വച്ചു പിടിപ്പിക്കുന്ന തിരക്കില്‍ ആനിക്കാവിള പിന്തള്ളപ്പെട്ടു.
കേരളത്തിലങ്ങോളമുള്ള ലക്ഷക്കണക്കായ ആഞ്ഞിലിവൃക്ഷങ്ങളില്‍ നിന്നും കോടിക്കണക്കിന് ആഞ്ഞിലി ചക്കകള്‍ പാഴായിപ്പോകുന്നുണ്ട്. ഭൂമിയുടെ  ആഴങ്ങളിലേക്കും അയല്‍ പറമ്പുകളിലേയ്ക്കുമൊക്കെ വേരുകള്‍ സഞ്ചരിച്ച് നിരവധി മൂലകങ്ങള്‍ വലിച്ചെടുത്ത് വളരുന്ന ആഞ്ഞിലി വൃക്ഷത്തിന്റെ കായ്കള്‍ പോഷക സമ്പുഷ്ടം തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. ആഞ്ഞിലി കായ്കള്‍ പറിച്ച് മനുഷ്യന് ഉപയുക്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഉണക്കിപൊടിച്ചെടുത്ത് കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കുമൊക്കെ ഉപയോഗിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. കൃത്രിമ കാലിത്തീറ്റയും കോഴിത്തീറ്റയും മലയാളികളെ രോഗാതുരമാക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്തായാലും ആരോഗ്യ-ഭക്ഷ്യ സ്വരാജില്‍ ആഞ്ഞിലിചക്കയുടെ ഇടം ഒട്ടും അപ്രധാനമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരും ഇതര ഏജന്‍സികളും ഗവേഷണത്തിനും പ്രായോഗിക പരിപാടികള്‍ക്കും ശ്രമിക്കേണ്ടിയിരിക്കുന്നു.
താഴെ കൊടുക്കുന്ന സൈറ്റില്‍ ആഞ്ഞിലിത്തൊലിയുടെയും കുരുവിന്റെയും ഔഷധഫലങ്ങളെപ്പറ്റി ഇംഗ്ലീഷില്‍ കൊടുത്തിട്ടുള്ളതിന്റെ സാരം ശ്രദ്ധിക്കുക: 
ആഞ്ഞിലിത്തൊലി അള്‍സറുകള്‍, വയറിളക്കം, മുഖക്കുരു എന്നിവ ശമിപ്പിക്കും.
ആഞ്ഞിലിക്കുരു വറുത്തുപൊടിച്ച് തേനില്‍ചേര്‍ത്ത് ആസ്ത്മായ്ക്ക് ഉപയോഗിക്കാം. ആഞ്ഞിലിക്കുരുവില്‍നിന്നുള്ള എണ്ണ പലവിധത്തിിലുള്ള ത്വഗ്രോഗങ്ങളുടെയും ചികിത്സയ്ക്ക് ഉത്തമമാണ്. ആഞ്ഞിലിക്കുരുവിന്റെ എണ്ണയെടുക്കുന്നതിന് 15 മിനിറ്റ് വെള്ളത്തില്‍ തിളപ്പിച്ചശേഷം തണുപ്പിച്ച് ഒരു ദിവസം വെള്ളത്തോടുകൂടി സൂക്ഷിക്കുക. വെള്ളത്തിനുമുകളില്‍ കാണപ്പെടുന്ന എണ്ണയാണ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടത്.
(Bark has the properties to cure ulcers, diarrhea and pimples.
Roasted seeds powder mixed with honey for the treatment of asthma.
Oil from these fruits can be used for the treatment of skin diseases. For the extraction of oil, anjili seeds are boiled in water for 15 minutes. Once it cools, water with these seeds are kept for a day. The oil appeared on the surface is collected and can be applied on the skin for the treatment of various skin ailments)
http://healthyliving.natureloc.com/anjili-chakka-artocarpus-hirsutus-the-wild-jack-fruit-of-kerala-a-tropical-evergreen-tree-species/

2016, ജൂലൈ 4, തിങ്കളാഴ്‌ച

തൊണ്ണൂറ്റിയൊന്‍പതാം വയസ്സിൽ വലിയ ഇടയന്റെ ആടുകൃഷി

 പ്രായത്തെ തോല്പിക്കുന്ന പ്രസരിപ്പുമായി ആടുകൃഷിയിലേക്ക് ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. July 1, 2016, 10...

Read more at: http://www.mathrubhumi.com/agriculture/features/marchrysostom-goatfarming-malayalam-news-1.1172588

ഒരു സ്വാശ്രയ മുന്നേറ്റത്തിന്റെ തുടക്കം


ശില്പശാല നടന്നത് യഥാര്‍ഥത്തില്‍ പാലാടൗണില്‍ വച്ചല്ല, പാലായില്‍നിന്ന് പത്തു കിലോമീറ്ററോളം മാറിയുള്ള ഒരു ഗ്രാമമായ...

Read more at: http://www.mathrubhumi.com/agriculture/features/agriculture-news-from-pala-malayalam-news-1.1155073

2016, മാർച്ച് 14, തിങ്കളാഴ്‌ച

ശ്രീ. അജിത് മുരിക്കന്‍ നിര്യാതനായി


പ്രശസ്ത പരിസ്ഥിതി-സാമൂഹ്യചിന്തകനായ ശ്രീ അജിത് മുരിക്കന്‍ നിര്യാതനായി. വാഗമണ്ണിൽ വഴിക്കടവിലുള്ള സ്വവസതിയായ ആശാസദനം എക്കോനെസ്റ്റില്‍ (കോട്ടയം ജില്ല) വച്ചു മാർച്ച് 14 രാവിലെ 9 30 നു ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. മുംബയിലുണ്ടായിരുന്ന വികാസ് അ ധ്യ യൻ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും   ശാന്തിഗ്രാം കേരളയുടെ അഭ്യുദയകാംക്ഷിയും ആയിരുന്നു . വാഗമൺ വഴിക്കടവ് മിത്രാനികേതൻ ഹോസ്പിറ്റലിന്റെ മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോ. മെഴ്‌സി മുരിക്കനാണ് ഭാര്യ.
നാളെ  (മാർച്ച്‌ 15) ഉച്ചകഴിഞ്ഞ്  2 മണിക്ക് ആശാ സദനിൽ  ആരംഭിക്കുന്ന ചരമ ശുശ്രൂഷയ്ക്കു ശേഷം വാഗമൺ സെന്റ്‌ സെബാസ്റ്റ്യ ൻസ് പള്ളി സെമിത്തേരിയിൽ  സംസ്ക്കാരം നടത്തും.
വിശദ വിവരങ്ങൾ ക്ക് ബന്ധപ്പെടാവുന്ന ഫോൺ നമ്പരുകൾ:
ശ്രീ റിജോ,  മാനേജർ,  ആശാസദനം, വഴിക്കടവ്,  വാഗമൺ 9847914519
ശ്രീ ബാബു ,  ഡ്രൈവർ, ആശാസദനം, വഴിക്കടവ്,  വാഗമൺ 9947984545
ശ്രീ  സുരേഷ് ശേൽകെ, ഡയറക്ടർ,  വികാസ് അധ്യയൻ കേന്ദ്ര, മുംബൈ 
 09869230298 



Ajit Muricken, Renowned Social thinker and writer & former Founder - Director, Vikas Adhyayan Kendra, Mumbai Passed away this morning

Vagamon / Kottayam: We regret to inform you that Ajit Muricken (71), renowned Social thinker and writer and former Founder-Director, Vikas Adhyayan Kendra, Mumbai & a close friend of Santhigram passed away at 09.30 am  14 March 2016, following a heart attack. He  is survived by his wife Dr. Mercy Muricken, Former Medical officer, Mitraniketan Hospital, Vazhikkadavu, Vagamon. 

The funeral will take place in the afternoon of 15 March . Prayers for the departed soul will be offered at Asha Sadan, at 2.00 p.m. at Asha Sadan at Vazhikadavu, Vagaamon, followed by burial in the cemetery of St. Sebastian's Church at Vagamon, Kottayam Dist.

For more information please contact :
1.    Mr. Rijo Manager, Asha Sadan, Vazhikadavu, Vagaamon. (Mob: 9847914519)
2.   Mr. Babu, Driver, Asha Sadan (Mob:9947984545). 
3.   Mr. Suresh Shelke, Director, Vikas Adhyayan Kendra, Mumbai (Mob: 09869230298)

Our heart-felt condolences and prayers go with Dr. Mercy Muricken, wife of Ajith Muricken. We are all with you Dr. Mercy, in this hour of bereavement and personal sorrow.