കേരളത്തിലെ ഇരുപത്തഞ്ചോളം സന്നദ്ധസംഘടനകളും
സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് 2013 ആഗസ്റ്റ് 17ന് (ചിങ്ങം ഒന്ന്) വ്യത്യസ്ത
പരിപാടികളോടെ, വിവിധ ജില്ലകളില്‍ തുടക്കം കുറിച്ച ഭക്ഷ്യ- ആരോഗ്യസ്വരാജ്
കാമ്പയിന്റെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഹാളില്‍
വച്ച് നടന്നു. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ദേശീയ ഭക്ഷ്യസുരക്ഷ
ബില്ലിനെക്കുറിച്ചുള്ള സംവാദമായിരുന്നു തൃശൂര്‍ ജില്ലയില്‍ കാമ്പയിനിന്റെ ഭാഗമായി
സംഘടിപ്പിച്ചത്. ഡോ. വടക്കേടത്ത് പദ്മനാഭന്‍ ഭക്ഷ്യസുരക്ഷ ബില്‍ ഉയര്‍ത്തുന്ന
രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് വി.കെ.
ശ്രീധരന്‍ ഭക്ഷ്യസുരക്ഷയേയും നാട്ടറിവുകളെയും കുറിച്ച് സംസാരിച്ചു. സര്‍വ്വോദയ
മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പീതാംബരന്‍ അധ്യക്ഷനായി. കെ.ജെ. പോള്‍ , ഡോ.
രവി, പി.എസ്. സുകുമാരന്‍, പ്ലാവ് ജയന്‍ , എലിസബത്ത് ജോസഫ്, നഷീമ. പി.കെ, അഖില്‍
കൃഷ്ണന്‍ , കോലഴി മുരളി, പി.എന്‍ . രവി, ഇന്ദിര. വി.എം, സി.വി. ജോസ്, എസ്. ശരത്, ലത,
ഫാ. ജോസ് തത്രത്തില്‍ , എം. മോഹന്‍ദാസ്, കെ. സഹദേവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍
പങ്കെടുത്ത് സംസാരിച്ചു. ഭക്ഷ്യസുരക്ഷ ബില്ലിന്റെ ഭവിഷത്തുകളെ ബോധ്യപ്പെടുത്തുന്ന
തരത്തിലുള്ള ഒരു പൊതുപരിപാടി തൃശൂര്‍ നഗരത്തില്‍ വച്ച് സംഘടിപ്പിക്കാന്‍ യോഗം
തീരുമാനിച്ചു. കൃഷിയും ചെറുകിട വ്യാപരമേഖലയും കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള
ഭക്ഷ്യസുരക്ഷാ ബില്ലിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ജൈവകര്‍ഷകരുടെ
ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള സമാന്തര വിപണിയും പൊതുപരിപാടിയോടൊപ്പം
ഒരുക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ