വേദിയില്‍ :
ഗാന്ധിസ്മാരകനിധി സെക്രട്ടറി കെ. ജി.
ജഗദീശന്‍ , ഭക്ഷ്യ ആരോഗ്യസ്വരാജ് ചെയര്‍മാന്‍ അനൂപ് ചന്ദ്രന്‍ , കണ്‍വീനര്‍ സണ്ണി പൈകട
ആലപ്പുഴഇക്കഴിഞ്ഞ ചിങ്ങം ഒന്നു മുതല്‍ കേരളത്തിന്റെ ഏഴു ജില്ലകളില്‍ ഔപചാരികമായി തുടക്കം കുറിച്ച ഭക്ഷ്യ-ആരോഗ്യ സ്വരാജ് കാംപയിന്‍ കേരളമെമ്പാടും വ്യാപകമാക്കുന്നു. ഇക്കാര്യത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ എസ്.എല്‍ പുരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ ചേര്‍ന്ന സംസ്ഥാനതല കൂടിച്ചേരലില്‍ വച്ച് ഭക്ഷ്യ-ആരോഗ്യ സ്വരാജ് ഏകോപനസമിതി രൂപീകരിച്ചു.
ഒമ്പതു ജില്ലകളില്‍നിന്ന് ഇരുപത്തഞ്ചോളം സംഘടനകളില്‍പ്പെട്ട് 53 പ്രതിനിധികള്‍ കൂടിച്ചേരലില്‍ പങ്കെടുത്തിരുന്നു. ഭക്ഷ്യ-ആരോഗ്യ സ്വരാജ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കേരളത്തിലെ എല്ലാ സന്നദ്ധ സംഘടനകളോടും സാമൂഹ്യ പ്രസ്ഥാനങ്ങളോടും ആഹ്വാനം ചെയ്യുന്ന പ്രമേയവും കൂടിച്ചേരല്‍ അംഗീകരിച്ചു.
പ്രശസ്ത സിനിമാനടനും കര്‍ഷകനുമായ അനൂപ് ചന്ദ്രന്‍ ചെയര്‍മാനും സണ്ണി പൈകട (കാസര്‍കോട്) കണ്‍വീനറുമായാണ് ഭക്ഷ്യ-ആരോഗ്യ സ്വരാജ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനത്തെ ഏകോപനത്തിനായി സമിതി രൂപീകരിച്ചത്. കെ.ജി. ജഗദീശന്‍ (ആലപ്പുഴ), എല്‍ . പങ്കജാക്ഷന്‍ (തിരുവനന്തപുരം), സുനില്‍കുമാര്‍ (കൊല്ലം), കെ.സി. തങ്കച്ചന്‍ (പത്തനംതിട്ട), വി.കെ. ശ്രീധരന്‍ (തൃശൂര്‍ ), എന്‍ .യു. ജോണ്‍ (ഇടുക്കി), തോമസ് കളപ്പുര( കണ്ണൂര്‍ ), പി.കെ. ലാല്‍ (കാസര്‍കോട്), അനൂപ് ചന്ദ്രന്‍ (മലപ്പുറം), ബേബി സെബാസ്റ്റ്യന്‍ (ഇടുക്കി), അഡ്വ. ജോണ്‍ ജോസഫ് (എറണാകുളം), കൃഷ്ണകുമാര്‍ (പാലക്കാട്), പി.എസ് മനു (ആലപ്പുഴ), ഡോ. ആര്‍ .എം. പ്രസാദ് (തൃശൂര്‍ ), എബി എമ്മാനുവല്‍ (കോട്ടയം), സുമിത് ലാല്‍ (കാസര്‍കോട്), ഷാജി തുണ്ടത്തില്‍ (ഇടുക്കി), പി.എസ്. വിശ്വന്‍ (ആലപ്പുഴ), മനോഹരന്‍ (ആലപ്പുഴ), പ്രൊഫ. സി.പി. റോയി (ഇടുക്കി), ഇന്ദിര വി.എം. (തൃശൂര്‍ ), ഷാജന്‍ സ്‌കറിയാ (തിരുവനന്തപുരം) തുടങ്ങിയവര്‍ അടങ്ങിയ പ്രവര്‍ത്തകസമിതിയെയും തെരഞ്ഞെടുത്തു.
ഏകോപന സമിതിയുടെ ഭാഗമായി സജീവന്‍ കാവുങ്കര (കോഴിക്കോട് കണ്‍വീനറും ഗിരിജാ സുമിത് (കാസര്‍കോട്), പി.ജെ. ജോസഫ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായി റിസോഴ്‌സ് ടീമിനെയും ജോസാന്റണി (കോട്ടയം) കണ്‍വീനറും പി.ജെ. ഉമ്മച്ചന്‍ (മജീഷ്യന്‍) ജോയിന്റ് കണ്‍വീനറുമായി സോഷ്യല്‍മീഡിയാ ടീമിനെയും തെരഞ്ഞെടുത്തു. കൂടാതെ ഒരു മാസത്തിനകം എല്ലാ ജില്ലകളിലും ഭക്ഷ്യ-ആരോഗ്യ സ്വരാജ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഈ വിഷയങ്ങളില്‍ തത്പരരായ സാമൂഹ്യസംഘടനകളുടെ കൂടിച്ചേരലുകള്‍ നടത്താന്‍ ചുമതലക്കാരെയും നിശ്ചയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയിരിക്കുന്ന ഭക്ഷ്യസുരക്ഷാബില്‍ വഴി കുറഞ്ഞവിലയ്ക്ക് ഭക്ഷണസാധനങ്ങളുടെ ലഭ്യതജനങ്ങളുടെ അവകാശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. എന്നാല്‍ ഭക്ഷണ ഉത്പാദനത്തിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും എന്ന വിഷയം ഇനിയുള്ള നാളുകളില്‍ സജീവചര്‍ച്ചാവിഷയമാകും. കോര്‍പ്പറേറ്റ് ഫാമിങ്ങിലേക്കും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെയും രാസ-വിഷവളങ്ങളുടെയും പ്രയോഗത്തിലേക്കും വഴിതെളിക്കാനല്ലേ ഈ നിയമം സഹായിക്കുക എന്ന് സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ കാര്‍ഷിക നയരൂപീകരണത്തിനായി തയ്യാറാക്കിയിട്ടുള്ള ഡ്രാഫ്റ്റ് പോരായ്മകള്‍ നിറഞ്ഞതാണെന്ന ഒരഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നുവന്നു. അതിനെത്തുടര്‍ന്ന് ആ രേഖ വിശദമായി പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. രവി പാലത്തിങ്കല്‍ , രാജീവ് മുരളി, ആശാലത, ശ്രീലതാ മോഹന്‍ മുതലായവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ