ആലപ്പുഴ നിന്ന് അയച്ചുകിട്ടിയ ഏതാനും ഫോട്ടോകളും
വാര്‍ത്തകളും
താഴെ കൊടുക്കുന്നു.
കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ അര്‍പ്പണബോധം കാണിക്കണമെന്ന് പ്രശസ്ത സിനിമാതാരവും ഭക്ഷ്യ - ആരോഗ്യസുരക്ഷാ സംസ്ഥാന ഏകോപന സമിതി ചെയര്‍മാനുമായ അനൂപ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. കൃഷി ഒരു വ്യവസായം അല്ലെന്നും അത് ഒരു സംസ്‌കാരമാണന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രത്തിന്റെയും ജില്ലാതല ഗാന്ധിജയന്തി വാരാഘോഷ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കു വാരാചരണ പരിപാടിയുടെ ഭാഗമായുള്ള ഭക്ഷ്യ-സ്വരാജ് സമ്മേളത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു, അദ്ദേഹം. എസ്.എല്‍.പുരം ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രത്തില്‍ നടന്ന കര്‍ഷക സംഗമത്തില്‍ ഡോ.ആര്‍.ആര്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാല കുമരകം ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ: ഡോ. എന്‍. കെ ശശിധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഗാന്ധിസ്മാരക നിധിയുടെ സെക്രട്ടറി കെ.ജി. ജഗദീശന്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന വിഷയം അവതരിപ്പിച്ചു. കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കല്‍, നാളികേര വികസനബോര്‍ഡിലെ പി.വി. പ്രീതികുമാരി, പി. ശശി, പി.എസ്. മനു, പി.ജെ ജോസഫ് എന്നിവര്‍ സംബന്ധിച്ചു. സമ്മേളനത്തെ തുടര്‍ന്ന് ഭക്ഷ്യ- ആരോഗ്യ സ്വരാജ് എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. 200 -ല്‍ പരം കര്‍ഷകര്‍ യോഗത്തില്‍ പങ്കെടുത്തു.
ആലപ്പുഴ : എസ്.എല്‍.പുരം ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രത്തില്‍ നടന്ന കര്‍ഷകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും യോഗത്തില്‍വെച്ച് ഭക്ഷ്യ-ആരോഗ്യ സ്വരാജ് ആലപ്പുഴ ജില്ലാ സമിതി രൂപീകരിച്ചു. ചെയര്‍മാനായി പോള്‍ ജോസഫിനേയും (കുട്ടനാട്) കണ്‍വീനറായി പി.എസ്. മനുവിനെയും (ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രം, എസ്.എല്‍.പുരം ) തിരഞ്ഞെടുത്തു. ബിജു. പി. (പുറക്കാട്), പി. ജഗദീശ് (അമ്പലപ്പുഴ), ശ്രീധരന്‍ നായര്‍ (കാര്‍ത്തികപ്പള്ളി), രാധാകൃഷ്ണന്‍ നായര്‍ (കാര്‍ത്തികപ്പള്ളി), എസ്. നന്ദകുമാര്‍ (ചേര്‍ത്തല), അനിതകുമാരി (ചേര്‍ത്തല), കെ.ജി. മോഹനന്‍പിള്ള (കുട്ടനാട്), എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. യോഗത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല റിട്ട. അസോസിയേറ്റ് ഡയറക്ടര്‍ ഡോ.ആര്‍.ആര്‍. നായര്‍, ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ.ജി. ജഗദീശന്‍, ഭക്ഷ്യ-ആരോഗ്യ സംസ്ഥാന ഏകോപനസമിതി ചെയര്‍മാന്‍ ശ്രീ. അനൂപ് ചന്ദ്രന്‍, സമിതി അംഗം പി.ജെ. ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ