സി. കെ.
ഹരിഹരന്‍
അയര്‍ക്കുന്നത്ത്
കേരള കര്‍ഷകസംഘം സംഘടിപ്പിച്ച
പച്ചക്കറി കൃഷി ശില്പശാലയില്‍
ക്ലാസ്സെടുത്ത റിട്ട. കൃഷി
ഓഫീസര്‍ സി. കെ.
ഹരിഹരന്‍ കര്‍ഷകസംഘത്തിന്‍റെ
സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.
അതിനാല്‍ത്തന്നെ
അദ്ദേഹം ക്ലാസ്സിന്‍റെ
ആമുഖമായി പറഞ്ഞ കാര്യങ്ങള്‍
പ്രത്യേകം ശ്രദ്ധേയമായിരുന്നു:
''കഴിഞ്ഞ
വര്‍ഷം ചില ഏരിയായകളില്‍
മാത്രം നടപ്പിലാക്കിയ ഈ
പരിപാടി ഈ വര്‍ഷം കേരളത്തിലെങ്ങും
ഗ്രാസ്സ് റൂട്ടു തലത്തില്‍
നടപ്പിലാക്കാന്‍
തീരുമാനിച്ചിരിക്കുന്നതിന്
വിപ്ലവകരമായ ഒരു മാനം കൂടിയുണ്ട്.
ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍
പാസ്സാക്കിയിട്ടുള്ള
ഭക്ഷ്യസുരക്ഷാബില്ലും ഭൂമി
ഏറ്റെടുക്കല്‍ ബില്ലും നമ്മെ
ബഹുരാഷ്ട്രക്കുത്തകകള്‍ക്ക്
തീറെഴുതിക്കൊടുക്കാനുള്ള
ഒരു വലിയ അജണ്ടയോടെ
പാസ്സാക്കിയിട്ടുള്ളവയാണെന്നാണ്
കരുതേണ്ടിയിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷാബില്‍
ഇന്ത്യയിലെ ദരിദ്രര്‍ക്കല്ലാം
കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍
നല്കാമെന്നല്ലാതെ അവ നമ്മുടെ
ജീവനും ആരോഗ്യത്തിനും യാതൊരു
സുരക്ഷിതത്ത്വവും ഉറപ്പു
നല്കുന്നില്ല. കുറഞ്ഞ
വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കണമെങ്കില്‍
ബഹുരാഷ്ട്ര കുത്തകകളെ കൃഷി
ഏല്പ്പിച്ചാലേ സാധിക്കൂ
എന്നു പറഞ്ഞ് നമ്മുടെ
കൃഷിഭൂമിയെല്ലാം വലിയ വിലയ്ക്ക്
ഏറ്റെടുത്ത് അവര്‍ക്കു
നല്കാന്‍ വേണ്ടിയാണ്
ഭൂമിയേറ്റെടുക്കല്‍ ബില്ല്
ഉണ്ടാക്കിയിട്ടുള്ളത്.
ഇതൊക്കെ കാണാനും
അതിനെ പ്രതിരോധിക്കാനും
കേരളത്തിലെ സാധാരണക്കാര്‍ക്കു
സാധിക്കും. കാരണം
അന്യസംസ്ഥാനങ്ങളില്‍ നിന്ന്
വിഷാംശം കലര്‍ന്ന ആഹാരസാധനങ്ങള്‍
വലിയ വില കൊടുത്ത് വാങ്ങി
വലിയരോഗങ്ങള്‍ക്ക്
അടിപ്പെടേണ്ടിവരുന്ന കേരളത്തിലെ
സാധാരണക്കാര്‍ സര്‍ക്കാര്‍
തരുന്നു എന്നു കരുതി ആഹാരം
സുരക്ഷിതമാകണമെന്നില്ല എന്ന്
അനുഭവിച്ചറിയുന്നവരാണ്.
പച്ചക്കറിയുടെ
തീപിടിച്ച വിലയെയും അവയിലെ
വിഷത്തെയും കുറിച്ച്
അറിയാവുന്നതിനാലാണ് സാധാരണക്കാര്‍
സ്വയം വീട്ടുമുറ്റങ്ങളില്‍
പച്ചക്കറി കൃഷി തുടങ്ങിയിട്ടുള്ളത്.
അത് രാഷ്ട്രീയമാനമുള്ള
ഒരു പ്രവര്‍ത്തനമായി
വളരാതിരിക്കാനാണ് മനോരമ
ആഴ്ചപ്പതിപ്പിലൂടെ പച്ചക്കറി
വിത്തും മറ്റും സൗജന്യമായി
നല്കിക്കൊണ്ടിരിക്കുന്നത്.
തികഞ്ഞ സാമൂഹ്യബോധത്തോടെ
നടപ്പാക്കേണ്ട ഒരു പ്രവര്‍ത്തനമായാണ്
കേരള കര്‍ഷക സംഘം ഈ പ്രവര്‍ത്തനത്തെ
കാണുന്നതെന്ന് ആദ്യം തന്നെ
വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു.
വിഷാംശമുള്ള
പച്ചക്കറികളിലെ വിഷാംശം
എങ്ങനെ നീക്കം ചെയ്യാമെന്ന്
പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഈ
ക്ലാസ്സ് ചെറ്റക്കുടിലില്‍
കഴിയുന്നവര്‍ക്കുപോലും
സ്വന്തം വീട്ടുമുറ്റത്ത്
ശാസ്ത്രീയമായി ജൈവപച്ചക്കറിക്കൃഷി
എങ്ങനെ നടത്താമെന്ന് ലളിതമായി
വിശദീകരിച്ചുകൊണ്ടും പച്ചക്കറി
വിത്തുകള്‍ വിതരണം
ചെയ്തുകൊണ്ടുമായിരിക്കും
സമാപിക്കുക. ആര്‍ക്കെങ്കിലും
എന്തെങ്കിലും സംശയമുണ്ടെങ്കില്‍
വിളിച്ചു ചോദിക്കാന്‍ ഞാന്‍
എന്‍റെ മൊബൈല്‍ ഫോണ്‍ നംപരും
നിങ്ങള്‍ക്ക് തരുന്നതാണ്.''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ