രാസകീടനാശിനി
സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ് ജൈവകൃഷിക്ക്
തുടക്കമായത്. അവനവനുവേണ്ട പച്ചക്കറിയെങ്കിലും ജൈവരീതിയില്‍
ഉത്പാദിപ്പിക്കാന്‍ തയ്യാറായി വരുന്നവര്‍ ഏറെ. ജൈവ പച്ചക്കറികൃഷിയിലെ
കീടരോഗനിയന്ത്രണവും വളപ്രയോഗവും ഇന്നും തുടക്കക്കാരുടെ മുന്നിലെ
ചോദ്യചിഹ്നങ്ങളാണ്. ചാണകവും ഗോമൂത്രവുമില്ലാതെ ജൈവകൃഷി സാധ്യമല്ലെന്നത്
നമ്മുടെ അനുഭവം.
ചാണകം എങ്ങനെയെങ്കിലും സംഘടിപ്പിക്കാമെങ്കിലും ഗോമൂത്രത്തിന്റെ കാര്യത്തില്‍ ക്ഷീരകര്‍ഷകര്‍പോലും കൈമലര്‍ത്തും. ഇതിനൊരു പരിധിവരെ പരിഹാരം കാണുകയാണ് കാസര്‍കോട് സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രം. ലിറ്ററിന് 15 രൂപ നിരക്കില്‍ ഗോമൂത്രം വില്‍പ്പനയ്‌ക്കെത്തിച്ച് ചരിത്രം കുറിക്കുകയാണ് സീനിയര്‍ കൃഷിഓഫീസര്‍ സത്യനാരായണ. ഗുണമേന്മയേറിയ കാസര്‍കോടന്‍ നാടന്‍ ഇനത്തില്‍പ്പെട്ട പശുവിന്റെ മൂത്രമാണ് ഇവിടെ പാക്കറ്റിലാക്കിയിരിക്കുന്നത്.
നൈട്രജന്‍, സള്‍ഫര്‍, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷകങ്ങള്‍ ഗോമൂത്രത്തില്‍ അടങ്ങിയിട്ടുണ്ട്. കാസര്‍കോടന്‍ നാടന്‍ ഇനത്തില്‍പ്പെട്ട പശുവിന്റെ ഗോമൂത്രത്തിലാകട്ടെ സൂക്ഷ്മാണുക്കളുടെ അളവ് പതിന്മടങ്ങുണ്ട്. സര്‍ക്കാര്‍ ഫാമില്‍ വളര്‍ത്തുന്ന കാസര്‍കോടന്‍ നാടന്‍ ഇനത്തിന്റെ ഗോമൂത്രം കര്‍ഷകരിലെത്തിക്കുന്നതിലൂടെ ജൈവകൃഷിക്ക് ഇത് പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കാം.
പ്രാചീന കൃഷിശാസ്ത്രഗ്രന്ഥമായ 'കൃഷിസൂക്തി'യില്‍ ഗോമൂത്രത്തിന്റെ രോഗശമനസ്വഭാവത്തെക്കുറിച്ച് പറയുന്നുണ്ട്. മൃദുലശരീരമുള്ള ഇലതീനി പുഴുക്കളെ നിയന്ത്രിക്കാന്‍ ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചതില്‍ 30 ഗ്രാം കാന്താരിമുളക് അരച്ചുചേര്‍ത്ത ലായനി തളിച്ചാല്‍ മതി. ഒരു ഭാഗം ഗോമൂത്രം എട്ടിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചത് എഫിസുകള്‍ക്കെതിരെയും തുരപ്പന്‍ പുഴുക്കള്‍ക്കെതിരെയും ഫലപ്രദമാണ്. കായം, മഞ്ഞള്‍പ്പൊടി, വേപ്പിലച്ചാറ് എന്നിവ ചേര്‍ത്ത ഗോമൂത്രലായനിക്ക് കീടനാശക സ്വഭാവമേറും.
ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന പഞ്ചഗവ്യം ജൈവ കൃഷിയിലെ താരമാണ്. പഞ്ചഗവ്യത്തില്‍ ഉപയോഗിക്കുന്ന ഗോമൂത്രം നാടന്‍പശുവിന്റെതാണെങ്കില്‍ ഗുണമേന്മയേറുമെന്നത് കര്‍ഷകരുടെ അനുഭവം. 10 കിലോഗ്രാം പച്ചച്ചാണകവും 10 ലിറ്റര്‍ ഗോമൂത്രവും ഒരു കിലോഗ്രാം വീതം വെല്ലവും കടലമാവും വരമ്പത്തെ രണ്ട് പിടിമണ്ണും ചേര്‍ത്ത് തയ്യാറാക്കുന്ന ജീവാമൃതത്തിലെ പ്രധാന കണ്ണിയും ഗോമൂത്രമാണ്. ഒരുലിറ്റര്‍ ജീവാമൃതം 19 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും തടത്തില്‍ ഒഴിച്ചുകൊടുക്കുന്നതും ഉത്പാദനം കൂട്ടും.
പച്ചക്കറികൃഷിയില്‍ ഗോമൂത്രം എട്ടിരട്ടി നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുക്കുന്നത് രോഗത്തെ അകറ്റാനും വിളദൈര്‍ഘ്യം കൂട്ടാനും ഉത്തമം. അടുക്കളത്തോട്ടത്തിലേക്കുള്ള വളക്കൂട്ട് വീട്ടില്‍ത്തന്നെ തയ്യാറാക്കാം. ഇതിനായി കാല്‍ക്കിലോഗ്രാംവീതം മുളപ്പിച്ച വന്‍പയര്‍ അരച്ചതും പഴുത്തുകേടായ ഏതെങ്കിലും പഴവും ഒരുകിലോഗ്രാം പുതിയ ചാണകവും ഒരുലിറ്റര്‍ ഗോമൂത്രവും ഒരുപിടി മണ്ണും 20ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
മൂന്നാംദിവസം ഒരുലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് അടുക്കളത്തോട്ടത്തിലെ പച്ചക്കറികൃഷിക്ക് ചേര്‍ത്തുകൊടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍- 04994 230510.

വീണാ റാണി ആര്‍.
http://www.mathrubhumi.com/agriculture/story-391712.html
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ