2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ- ആരോഗ്യസ്വരാജ്

(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ)

സണ്ണി പൈകട


സാമൂഹികജീവിതത്തിന്റെ മുഖ്യധാരയെ ഒരു പരിധിവരെ സ്വാധീനിക്കാന്‍ കേരളത്തിലെങ്കിലും സമാന്തരപ്രസ്ഥാനങ്ങള്‍ക്ക് (നവസാമൂഹിക പ്രസ്ഥാനങ്ങള്‍) കഴിയുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും പൗരവകാശരംഗത്തും ലിംഗനീതിക്കും സുസ്ഥിരകൃഷിക്കും ശരിയായ ആരോഗ്യരക്ഷയ്ക്കുമായി മിക്കപ്പോഴും ഈ രംഗങ്ങളിലെ മുഖ്യധാരാപ്രസ്ഥാനങ്ങളുമായി കലഹിച്ചുകൊണ്ടും വേറിട്ടവഴികള്‍ തേടിക്കൊണ്ടും പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളെയും സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങ്ങളെയുമാണ് സമാന്തര പ്രസ്ഥാനങ്ങള്‍ എന്നിവിടെ വിശേഷിപ്പിക്കുന്നത്.  സമാന്തര പ്രസ്ഥാനങ്ങള്‍ മുഖ്യധാരയോട് നേരിട്ടും അല്ലാതെയും നിരന്തരം പറയുന്നത് തിരിഞ്ഞുനോക്കാനും തിരുത്താനുമാണ്. മുമ്പൊക്കെ ഈ ആവശ്യം തികച്ചും ഒറ്റപ്പെട്ടതായിരുന്നു എങ്കില്‍ ഇന്ന് ജനങ്ങള്‍ തിരിഞ്ഞുനോക്കാനും തിരുത്താനും മാത്രമല്ല ജനവിരുദ്ധ സമ്പ്രദായങ്ങള്‍ക്ക് നേരെ തിരിഞ്ഞു നില്‍ക്കാനും സന്നദ്ധമായിക്കൊണ്ടിരിക്കുകയാണ്. എത്രയോ സമരമുഖങ്ങളിലാണ് സാധാരണജനങ്ങള്‍ ഇങ്ങനെ മുഖ്യധാരയ്‌ക്കെതിരെ തിരിഞ്ഞു നില്‍ക്കുന്നത് ?
ജനകീയ സമരമുഖങ്ങളില്‍ സമാന്തരപ്രസ്ഥാനങ്ങള്‍ സജീവമായി ഇടപെടുന്നുണ്ട്. സമരരംഗങ്ങളിലെഇടപെടലുകള്‍ തുടരുമ്പോള്‍  ത്തന്നെനിര്‍മ്മാണാത്മകമായി ചില മേഖലകളിലെങ്കിലും ആസൂത്രിതമായും കൂട്ടായ്മയോടെയും ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയേണ്ടതല്ലെമുഖ്യധാരാസംവിധാനങ്ങള്‍ ആഘോഷപൂര്‍വ്വം ജനങ്ങളെ ആനയിച്ചുകൊണ്ടിരിക്കുന്ന പാതകളില്‍നിന്ന് ജനങ്ങള്‍ വഴിമാറി നടക്കാന്‍ സന്നദ്ധമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ ആലോചനയ്ക്ക് വലിയ പ്രധാന്യമുണ്ട്. വേറിട്ട വഴികള്‍ കുറെയാളുകളുടെ ഒറ്റപ്പെട്ട വഴികള്‍ മാത്രമാവാതെ ആ വഴികളെ ശരിയായ സ്വാതന്ത്ര്യത്തിലേക്കുള്ള പൊതുവഴികളായി വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് സമാന്തരപ്രസ്ഥാനങ്ങളല്ലേസങ്കീര്‍ണ്ണമായ സൈദ്ധാന്തിക കോലാഹലങ്ങള്‍ ഒഴിവാക്കി ലളിതവും ജനകീയവുമായ ചില പരിപാടികളിലൂടെ ഇത്തരം ശ്രമങ്ങള്‍ക്ക് കൂട്ടായി തുടക്കമിടാനാവുമോ
                                                                                (തുടരും) 
                                                                                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ