താടിയും മുടിയും നീട്ടിവളര്‍ത്തിയ ഹിലാല്‍ വീണ്ടും ഒരു ജീന്‍സും ടീഷര്‍ട്ടും ഇട്ടാല്‍ അന്നും ഗ്രാഫിക്‌സ് ഡിസൈനറാകാമായിരുന്നു. ഹിലാല്‍ അതായില്ല... കാലം ഹിലാലിനെ കൂട്ടിപ്പോയത് മണ്ണിന്റെ മണമുള്ള പാടങ്ങളിലേക്കാണ്. കംപ്യൂട്ടര്‍ യുഗത്തിനു ശേഷം മനുഷ്യന്‍ ആരോഗ്യയുഗത്തിലേക്കു കടക്കുകയാണ് എന്ന പ്രവചനത്തിന് അടിവരയിട്ട് കുറെ ചെറുപ്പക്കാരും കംപ്യൂട്ടറുകള്‍ ഷട്ട്ഡൗണ്‍ ചെയ്ത് ഹിലാലിനൊപ്പം പാടത്തേക്കിറങ്ങി. അവര്‍ക്കു പ്രചോദനമായി മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും. കാര്‍ഷിക കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം പ്രകൃതികൃഷിയിലൂടെ തിരിച്ചുപിടിക്കാനുള്ള യത്‌നത്തിന്റെ അമരക്കാരനാണ് ഇപ്പോള്‍ കെ.എം. ഹിലാല്‍!
നെല്‍കൃഷിയോട് പണ്ടേ ആഭിമുഖ്യമുള്ളയാളാണു മമ്മൂട്ടി. അതുകൊണ്ടുതന്നെ തന്റെ ആശയങ്ങള്‍ മമ്മൂട്ടിയില്‍ എത്തിക്കാന്‍ ഹിലാലിനു പ്രയാസമുണ്ടായില്ല.
ശുദ്ധമായ, ആരോഗ്യദായകമായ ഭക്ഷണത്തിന് എന്നും പ്രാധാന്യം കൊടുക്കുന്ന മമ്മൂട്ടി തന്റെ കോട്ടയം കുമരകം ചീപ്പുങ്കല്‍ കേളക്കരി വട്ടക്കായല്‍ പാടശേഖരത്തിലെ 17 ഏക്കറില്‍ പ്രകൃതികൃഷി ചെയ്തുകൊണ്ടാണ് ഹിലാലുമായി കൈകോര്‍ത്തത്. ഇതിന്റെ മേല്‍നോട്ടം ഹിലാലിനുതന്നെ. ആരോഗ്യജിവിതത്തിന് പ്രകൃതികൃഷി അനിവാര്യമെന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി ഇതിന്റെ പ്രചാരകനായതോടെ കൂടുതല്‍ ചെറുപ്പക്കാര്‍ രംഗത്തേക്കു വന്നുതുടങ്ങി.
കുറച്ചുദിവസം മുന്‍പ് തമിഴ് ദിനപത്രത്തില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കു മുന്നറിയിപ്പായി ഒരു വാര്‍ത്തവന്നു. കേരളത്തിലെ കുറെ കര്‍ഷകര്‍ രാസവളങ്ങളൊന്നും ഉപയോഗിക്കാതെ കൃഷി തുടങ്ങിയിരിക്കുന്നു; വന്‍ ഡിമാന്‍ഡുള്ള ഉല്‍പന്നങ്ങളുടെ പ്രചാരകര്‍ അവിടത്തെ സിനിമാതാരങ്ങളാണ്. കീടനാശിനി ചേര്‍ത്ത കൃഷി തുടരുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് കര്‍ഷകര്‍ കേരളത്തിനുവേണ്ടി ചെയ്യുന്ന കൃഷി ഉപേക്ഷിക്കേണ്ടി വരും. ഇതായിരുന്നു വാര്‍ത്തയുടെ കാതല്‍.
കേരളത്തില്‍ കണ്ടത്
'മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നത്
നോക്കിയിരിക്കാന്‍ മലയാളികള്‍
ശീലിക്കേണ്ടി വരും...
പ്രശസ്ത കാന്‍സര്‍ ചികില്‍സകന്‍ ഡോ. വി.പി. ഗംഗാധരന്‍ തന്റെ പ്രസംഗങ്ങളില്‍ എപ്പോഴും പരാമര്‍ശിക്കുന്ന വാക്കുകള്‍... ഇപ്പോഴത്തെ നിലയില്‍ 2025 പിന്നിടുമ്പോള്‍ രണ്ടില്‍ ഒരു മരണം കാന്‍സര്‍ മൂലമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ദൈവത്തിന്റെ സ്വന്തംനാട്ടിലെ വയലേലകള്‍ നികത്തി വീടുവച്ചു, ബാക്കി തരിശാക്കി. അന്യനാട്ടില്‍ നിന്നുള്ള 'വിഷക്കറികള്‍ തിന്ന് നാം ആരോഗ്യമില്ലാതെ ഇന്റര്‍നെറ്റും നോക്കിയിരുന്നു.
കാലം പക്ഷേ, മാറുകയാണെന്നു തോന്നുന്നു. പ്രവചനങ്ങള്‍ സത്യമാവുകയാണെങ്കില്‍ ഇനി ഇവയെല്ലാം ചുരുട്ടിക്കൂട്ടി ആളുകള്‍ ആരോഗ്യകേരളത്തിലേക്കു തിരിച്ചുവരും. ഉത്തരത്തില്‍ ചുരുട്ടിവച്ച നീളന്‍ പനംപായകള്‍ 'കളത്തിലേക്കിറങ്ങും. അരിമണികള്‍ അതില്‍ കിടന്ന് വെയില്‍ കായും. ഇതിനുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിക്കുകയാണ് ഇവിടെ ഒരു നാല്‍പത്തിമൂന്നുകാരനൊപ്പം കുറെ ചെറുപ്പക്കാര്‍.
ആരാണ് തമിഴ്‌നാട്ടിലെ വമ്പന്‍ കൃഷിക്കാര്‍ക്കു മുന്നില്‍ ചോദ്യചിഹ്‌നമുയര്‍ത്താന്‍ മാത്രം തമിഴ്പത്രം ചൂണ്ടിക്കാണിച്ച ആ ചെറുപ്പക്കാരന്‍? അതറിയാന്‍ പത്തുവര്‍ഷം പുറകോട്ടു സഞ്ചരിക്കണം. എറണാകുളം നഗരത്തില്‍ 'ലെമണ്‍ ഗ്രാഫിക്‌സ് എന്നൊരു സ്ഥാപനം തുടങ്ങി കെ.എം. ഹിലാല്‍ എന്ന ചെറുപ്പക്കാരന്‍, ഭാര്യയുമൊത്തു വാടകവീട്ടില്‍ താമസം തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും നഗരത്തിലെ ജിവിതം ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. ശുദ്ധവായു ശ്വസിക്കാന്‍ ജനല്‍ തുറന്നാല്‍ കൊതുകുകള്‍ ഇരച്ചുകയറും. കുടിക്കാന്‍ ക്ലോറിന്‍കലര്‍ന്ന വെള്ളം. ഭക്ഷണത്തിന്റെ കാര്യം പറയാനില്ല... മനുഷ്യന് അനിവാര്യമായ ഈ മൂന്നു കാര്യങ്ങളും കിട്ടില്ലെന്നറിഞ്ഞപ്പോള്‍ ലെമണ്‍ ഗ്രാഫിക്‌സിന്റെ ഷട്ടര്‍ വലിച്ചിട്ട് ഹിലാല്‍ ഒരോട്ടം വച്ചു കൊടുത്തു. രാജ്യമൊന്നു ചുറ്റി അയാള്‍ ഓട്ടം നിറുത്തുമ്പോള്‍ 'ശുദ്ധമായ ഒരു ആശയം കൂടെയുണ്ടായിരുന്നു.
വിളഞ്ഞ വിത്ത്
കൃഷിയുമായി പുലബന്ധം ഇല്ലാത്ത കുടുംബ പശ്ചാത്തലമായിരുന്നു ഹിലാലിന്. രാഷ്ട്രീയമാണു കര്‍ഷകനാക്കിയത് എന്നു വേണമെങ്കില്‍ പറയാം. അടിപിടി കോളജ് രാഷ്ട്രീയത്തില്‍ നിന്നു രക്ഷപ്പെടാന്‍ കോട്ടയത്തുനിന്ന് ഒളിച്ചുമുങ്ങിയ ഹിലാല്‍ പൊങ്ങിയത് പാലക്കാട്ടെ ചിറ്റൂരില്‍.
കര്‍ഷകര്‍ക്കിടയിലായിരുന്നു താമസം. ഒളിവുകാലം പലതും പഠിപ്പിച്ചു എന്നു പറയാന്‍ പറ്റില്ലെങ്കിലും ഹിലാല്‍ കൃഷി പഠിച്ചു. തിരിച്ചെത്തി സ്വകാര്യകമ്പനിയില്‍ ഗ്രാഫിക്‌സ് ഡിസൈനറായി. ഇടയ്‌ക്കൊരു മുങ്ങലുണ്ട് പാലക്കാട്ടേക്ക്. കൃഷിയെക്കുറിച്ച് കൂടുതലറിയാന്‍, ചെളിയില്‍ ആറാടി നടക്കാന്‍. സ്‌നേഹം മൂത്ത് മൂന്നാറിലെ മറയൂരില്‍ എട്ട് ഏക്കര്‍ സ്ഥലമെടുത്തു. രാസവളപ്രയോഗത്തില്‍ കൃഷി ആരംഭിച്ചു. കീടനാശിനികളും രാസവളങ്ങളും അവയുടെ അമിതപ്രയോഗവും വിലയും തൊഴിലാളിക്ഷാമവും കൃഷി തകര്‍ത്തടിച്ചുകളഞ്ഞു. ഇതോടെ ഹിലാല്‍ ഒന്നുപഠിച്ചു; ഇതൊക്കെ മനുഷ്യനെയും കേടാക്കുമെന്ന്.
കേരളത്തില്‍ കൃഷിചെയ്യാന്‍ ഹിലാലിനു പേടിയായിരുന്നു. തൊഴിലാളിക്ഷാമവും, അമിതകൂലിയും ഒരിക്കല്‍ക്കൂടി നഷ്ടത്തിന്റെ പടുകുഴിയിലേക്ക് വീഴ്ത്തുമെന്ന് അറിയാമായിരുന്നു. കുടുബജീവിതംകൂടി ആയപ്പോഴാണ് ഹിലാല്‍ വീണ്ടും ഗ്രാഫിക്‌സ് ഡിസൈനറായി എറണാകുളത്തെത്തുന്നതും ഷട്ടര്‍ വലിച്ച് നാടുവിടുന്നതും.
ഇന്ന് കേരളത്തില്‍ പ്രകൃതികൃഷിയുടെ പ്രചാരകനാണ് ഹിലാല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഏഴു ജില്ലകളില്‍ 300 ഏക്കറില്‍ അരി ഉല്‍പാദിപ്പിക്കുന്നു. വിഷം തീണ്ടാത്ത അരിക്കു വില കൂടുമെങ്കിലും ആവശ്യക്കാരും കൂടുകയാണ്. ഉല്‍പാദിപ്പിക്കുന്ന അരി തികയാത്ത അവസ്ഥ. കൃഷിപ്പണിക്ക് ആളെ കിട്ടാതെ തരിശായിപ്പോയ പാടങ്ങള്‍ ചെറുപ്പക്കാര്‍ ഏറ്റെടുക്കുന്നു. യന്ത്രങ്ങള്‍ അധ്വാനം കുറയ്ക്കുന്നു. നാടന്‍പശുവിന്റെ ചാണകവും മൂത്രവും മാത്രം വളമാകുന്നു. പ്രകൃതികൃഷി കേരളത്തില്‍ പച്ചപിടിക്കുന്നതിന്റെ നേര്‍കാഴ്ചകളാണിവ.
സീറോ ബജറ്റ് പ്രകൃതി കൃഷി
മൂന്നാറില്‍ നിന്നേറ്റ 'ചൂടിന്റെ പൊള്ളല്‍ മനസ്സിലുള്ളതുകൊണ്ടാവാം പിന്നീടുള്ള ഹിലാലിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷിച്ചായിരുന്നു. നാടു ചുറ്റിവന്ന ഹിലാല്‍ നേരെപോയത് മണ്ണാര്‍ക്കാട്ടേക്ക്. അവിടത്തെ കര്‍ഷകന്‍ കെ. ബഷീറില്‍ നിന്നാണു പ്രകൃതികൃഷി മനസ്സിലാക്കിയത്. അദ്ദേഹത്തോടൊപ്പം കൂടി. ആരോഗ്യത്തിന് ഭീഷണിയാവാത്ത കൃഷിരീതിയും രുചികരമായ ഭക്ഷണവും ഹിലാലിനു ഹരമായി. നാടുചുറ്റലിനിടെ കണ്ടുമുട്ടിയ സുഭാഷ് പാലേക്കറിന്റെ സീറോ ബജറ്റ് നാചുറല്‍ ഫാമിങ് ഹിലാലിന്റെ ആശയങ്ങളുമായി കൂടിക്കുഴഞ്ഞപ്പോള്‍ കേരളത്തില്‍ പ്രകൃതികൃഷി വിജയംകുറിച്ചു. രാസകൃഷിയെയും ജൈവകൃഷിയെയും അപേക്ഷിച്ച് ചെലവ് കുറവായ പ്രകൃതികൃഷി, മഹാരാഷ്ട്രയിലെ സുഭാഷ് പാലേക്കര്‍ കണ്ടുപിടിച്ച് പ്രചാരം കൊടുത്തതാണ്. സീറോ ബജറ്റ് നാചുറല്‍ ഫാമിങ് തികച്ചും ആരോഗ്യപരമായ ഭക്ഷണോത്പാദനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പല ജില്ലകളില്‍ ഇതിനു പ്രചാരം കൊടുക്കുകയും ഐടി മേഖലകളിലുള്ളവരും ഹിലാലിനൊപ്പം സഞ്ചരിക്കുകയും ചെയ്തതോടെ കൃഷി ലാഭകരമെന്ന് തിരിച്ചറിയുകയായിരുന്നു, ഒരിക്കല്‍ അത് ഉപേക്ഷിച്ചവര്‍.
നാടന്‍പശുവും മുപ്പതേക്കറും!
മുപ്പതേക്കറില്‍ കൃഷിചെയ്യാന്‍ വീട്ടില്‍ ഒരു നാടന്‍പശു മതി. കൃത്രിമമായി പോഷണം നല്‍കാതെ മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം വര്‍ധിപ്പിച്ച് ചെടിയുടെ വളര്‍ച്ചയ്ക്ക് പോഷകങ്ങള്‍ ലഭ്യമാക്കുകയാണു പ്രകൃതികൃഷിയുടെ അടിസ്ഥാനതത്വം. ഇതിന് നാടന്‍പശുവിന്റെ ചാണകവും മൂത്രവും ധാരാളം. ഒരേക്കര്‍ കൃഷിക്ക് 10 കിലോ ചാണകവും ഗോമൂത്രവും മതി. ഇവ ഉപയോഗിച്ചു തയാറാക്കുന്ന ബീജാമൃതവും ജീവാമൃതവും രോഗ, കീടബാധ അകറ്റും.
ഹിലാല്‍ ടച്ച്...
സുഭാഷ് പാലേക്കറിന്റെ പോലെ യന്ത്രവല്‍ക്കരണം ഒഴിവാക്കി പൂജ്യം ബജറ്റില്‍ ചെയ്യുന്നതല്ല ഹിലാലിന്റെ രീതി. കേരളത്തിലെ തൊഴിലാളിക്ഷാമവും ഉയര്‍ന്നകൂലിയും പരിഹരിക്കാനും കൃഷിലാഭമാക്കാനും യന്ത്രവല്‍ക്കരണം അനിവാര്യമായിരുന്നു. പ്രകൃതികൃഷിയെ ദോഷകരമായി ബാധിക്കാതെ തൊഴില്‍സേനയെ രംഗത്തിറക്കി യന്ത്രവല്‍ക്കരണം പരീക്ഷിച്ചതോടെയാണ് കൃഷി ലാഭകരമായത്.
ട്രാക്ടര്‍, നടീല്‍യന്ത്രങ്ങള്‍, കളപറിക്കുന്ന യന്ത്രങ്ങള്‍, പുല്ലുവെട്ടി യന്ത്രങ്ങള്‍, പവര്‍ സ്‌പ്രേകള്‍ എന്നിവ ഉപയോഗിച്ച് യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതുമൂലം കൃഷിയുടെ ചെലവ് കുറയ്ക്കാം. മാത്രമല്ല ഉത്പാദനം രണ്ടിരട്ടിവരെ വര്‍ധിപ്പിക്കാനും കഴിയും. പരമ്പരാഗതരീതി അനുസരിച്ച് ഒരു ഏക്കറില്‍ നെല്ല് നടുന്നതിന് 20 തൊഴിലാളികള്‍ ദിവസം മുഴുവന്‍ പണിയെടുക്കുമ്പോള്‍, യന്ത്രവല്‍ക്കരണത്തിലൂടെ ഇത് തൊഴില്‍സേനയുടെ അഞ്ചുപേര്‍ക്ക് 2-3 മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കാവുന്നതേയുള്ളൂ.
സ്വന്തം തൊഴില്‍സേനയെ വളര്‍ത്തിവലുതാക്കുകയാണെന്ന് ഹിലാല്‍ പറയുന്നത് പകുതി തമാശയാണെങ്കിലും അല്‍പം സത്യമുണ്ട്. ഒരാണും രണ്ടു പെണ്ണുമടക്കം മൂന്നു കുട്ടികളുള്ള ഹിലാല്‍-ബിജി ദമ്പതികളുടെ ജീവിതത്തിലേക്ക് അടുത്തമാസം നാലാമത്തെ അതിഥിയെത്തും. പാരമ്പര്യ സ്‌കൂള്‍ പഠനത്തിനു പകരം പാടത്തിറങ്ങിയും പ്രായോഗിക ജീവിതം കണ്ടും പച്ചയായ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയാണ് ഹിലാല്‍ മക്കളെ വളര്‍ത്തുന്നത്.
ഇന്നു ഹിലാല്‍ ഓരോ ജില്ലയും മാറി സഞ്ചരിക്കുന്നു. ചെറുപ്പക്കാരെക്കൂട്ടി തരിശായ നിലങ്ങള്‍ ഏറ്റെടുക്കുന്നു. പ്രകൃതികൃഷിയുടെ സാധ്യതകള്‍ പറഞ്ഞ് മറ്റു കൃഷിക്കാരെ അതിലേക്കു കൂട്ടിക്കൊണ്ടു വരുന്നു. ചെലവുകുറഞ്ഞ കൃഷിയിലൂടെ ആരോഗ്യകരമായ ഭക്ഷണവും മികച്ച വരുമാനവുമായപ്പോള്‍ കര്‍ഷകരുടെ എണ്ണം കൂടി.
കൃഷി നഷ്ടത്തിലായി ജോലി അന്വേഷിച്ചു പോയവരും ഐടി കമ്പനികളിലെ ശീതീകരിച്ച മുറിയില്‍ കഴിഞ്ഞവരും ഇന്ന് ഹിലാലിനൊപ്പം കര്‍ഷകരാണ്. അവര്‍ ചെളിയില്‍ ഇറങ്ങി കൃഷി മികച്ച ജീവിതമാര്‍ഗമാക്കി. 300 ഏക്കര്‍ കൃഷിയിടത്തില്‍ 6 ലക്ഷം കിലോ നെല്ലാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്. പച്ചക്കറികളും പയറുവര്‍ഗങ്ങളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയാണ് അടുത്ത ലക്ഷ്യം.
Manorama Online | Malayalam News | Sunday |:
'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ