ഭക്ഷ്യ-ആരോഗ്യ-സ്വരാജ് സംസ്ഥാനചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടശേഷം
സംസാരിക്കുകയായിരുന്നു പ്രശസ്ത ചലച്ചിത്ര യുവനടന്‍ ശ്രീ അനൂപ് ചന്ദ്രന്‍ .
ഇങ്ങനെ ഒരു സ്ഥാനം തനിക്ക് മറ്റേതു പ്രസ്ഥാനം തന്നാലും ഒരു മുള്‍മുടിയായേ അനുഭവപ്പെടുമായിരുന്നുള്ളു എന്നും ഈ സ്ഥാനം വലിയൊരു കാര്യത്തില്‍ പങ്കാളിയാകാന്‍ തനിക്കു ലഭിച്ചിരിക്കുന്ന മഹത്തായൊരു നിയോഗമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിയ അമ്പതിലേറെ പ്രതിനിധികള്‍ പങ്കെടുത്ത ഭക്ഷ്യ-ആരോഗ്യ-സ്വരാജ് മൂന്നാമത് സംസ്ഥാനതല കൂടിച്ചേരലില്‍ ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രംസ്ഥാപകനും ഗാന്ധിസ്മാരകനിധി സെക്രട്ടറിയുമായ ശ്രീ കെ. ജി. ജഗദീശന്‍ അധ്യക്ഷത വഹിച്ചു. ശ്രീ സണ്ണി പൈകട സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഓരോ പ്രതിനിധിയും തനിമയുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ചു. (അവ നാളെ മുതല്‍ ദിവസവും പ്രസിദ്ധീകരിക്കുന്നതാണ്.)
സംസ്ഥാന കണ്‍വീനറായി ശ്രീ സണ്ണി പൈകട തെരഞ്ഞെടുക്കപ്പെട്ടു. വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി കണ്‍വീനര്‍മാരെയും റിസോഴ്‌സ് പേഴ്‌സണ്‍സിനെയും തെരഞ്ഞെടുത്തശേഷമാണ് യോഗം പിരിഞ്ഞത്. (വിശദവിവരങ്ങള്‍ അടുത്തദിവസം).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ