2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നതായി റിപ്പോര്‍ട്ട് | - Anweshanam

ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നതായി റിപ്പോര്‍ട്ട്. 47 ലക്ഷം കോടി രൂപ വരുന്ന ഭക്ഷ്യവസ്തുക്കളാണ് ഉപയോഗശൂന്യമാകുന്നത്. ചൈനയിലാണ് ഇതിന്റെ തോത് കൂടുതലെന്നും റോമിലെ എഫ്.എ.ഒ. പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വടക്കേ അമേരിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ഇറച്ചി വ്യവസായം, ഏഷ്യയിലെ പഴവിപണി എന്നിവയില്‍ നിന്നാണ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഭൂരിഭാഗവും പാഴാകുന്നത്. പ്രതിവര്‍ഷം 130 കോടി ടണ്‍ ഭക്ഷ്യവസ്തുക്കളാണ് നാം പാഴാക്കിക്കളയുന്നത്. സമ്പന്നരാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാള്‍ കൂടുതലാണ് ഇതിന്റെ മൂല്യം. വരുംതലമുറയായിരിക്കും ഇതിന് വില നല്‍കേണ്ടിവരുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുടെ തലവന്‍ അച്ചിം സ്റ്റെയ്‌നര്‍ പറഞ്ഞു. 37 വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യ 200 കോടികൂടി വര്‍ധിക്കും. ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനെക്കാള്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാകുന്നത് തടയുന്നതില്‍ ശ്രദ്ധചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ മേഖലയില്‍ ഒരാള്‍ പ്രതിവര്‍ഷം 100 കിലോഗ്രാം പച്ചക്കറികള്‍ പാഴാക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 80 കിലോ ധാന്യങ്ങളും നഷ്ടപ്പെടുത്തുന്നു.​ - See more at: http://anweshanam.com/index.php/relatednews/news/15995#sthash.HFRbBsXS.p7UEPmPT.dpuf

ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നതായി റിപ്പോര്‍ട്ട് | - Anweshanam:

'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ