2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ആത്മാവിനെ മാത്രമല്ല മണ്ണിനെയും സമ്പന്നമാക്കാൻ പാനാമ്പുഴയച്ചൻ

കടുത്തുരുത്തി * മണ്ണാറപ്പാറ പള്ളിവികാരി ഫാ. ജോസഫ് പാനാമ്പുഴയെ അന്വേഷിച്ചു ചെല്ലുന്നവർ പള്ളിമേടയിൽ അദ്ദേഹത്തെ കണ്ടില്ലെങ്കിൽ പിന്നെയെത്തുക പള്ളിയിലെ കൃഷിയിടത്തിലാണ്. കുർബാനയും മറ്റ് ആത്മീയകാര്യങ്ങളുമെല്ലാം കഴിഞ്ഞാൽ അച്ചൻ പള്ളിപ്പറമ്പിലുണ്ടാകും. മുണ്ടും ബനിയനുമിട്ടു തോർത്തും തലയിൽ ചുറ്റി തന്റെ കൃഷികൾ പരിപാലിക്കുന്ന തിരക്കിലാകും അച്ചൻ. 

രണ്ടേക്കർ വരുന്ന കൃഷിഭൂമിയിൽ കാബേജ്, കോളിഫïവർ, കാരറ്റ്, ചോളം, പയർ, ശീമച്ചേമ്പ്, ചേന, ചീര, കോവൽ, പപ്പായ, ഏത്തവാഴ, കപ്പ, മോറിസ് വാഴ, ചീനി, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷികൾ. കൂടാതെ രാമച്ചം, ഏലം, ചെത്തി എന്നിവയും പള്ളിപ്പരിസരത്തു നട്ടുപിടിപ്പിക്കുന്നുണ്ട്. പള്ളിയുടെ പരിസരത്തും മുറ്റത്തുമെല്ലാം ഇപ്പോൾ കാബേജ് വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്. ജൈവ കൃഷിയിൽ ഏറെ താൽപര്യമുള്ള പാനാമ്പുഴയച്ചൻ രണ്ടുവർഷം മുൻപാണു മണ്ണാറപ്പാറ ഇടവകയിൽ വികാരിയായി എത്തുന്നത്. 

വിഷമയമല്ലാത്ത പച്ചക്കറി ഉൽപാദനത്തിനായി പള്ളിയുടെ രണ്ടേക്കർ സ്ഥലത്തു ജൈവ കൃഷി ആരംഭിച്ചതോടെ ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളിലും ജൈവ പച്ചക്കറിക്കൃഷി തുടങ്ങിയെന്ന് അച്ചൻ പറയുന്നു. എല്ലാ വീടുകളിലും കുടുംബക്കൃഷി എന്നതാണ് അച്ചന്റെ ലക്ഷ്യം.

ജൈവ കൃഷിക്കായി ചാണകം ലഭ്യമല്ലാതായപ്പോൾ അച്ചൻ രണ്ട് എരുമകളെയും ഒരു പോത്തിനെയും വാങ്ങി. ഇരുനൂറോളം കാബേജുകളും ചേമ്പും ചേനയും ഇഞ്ചിയും മഞ്ഞളുമെല്ലാം വിളവെടുപ്പിനു പാകമായിക്കഴിഞ്ഞു. നൂറോളം ഏത്തക്കുലകളും അടുത്ത ദിവസം വിളവെടുക്കുകയാണ്. അച്ചന്റെ പച്ചക്കറികൾ ഞായറാഴ്ച കുർബാനയ്ക്കുശേഷം ലേലംചെയ്തു വിൽക്കുകയാണു പതിവ്. സമീപമുള്ള പള്ളിവക സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനും പച്ചക്കറികൾ നൽകും. പാനാമ്പുഴയച്ചനു പ്രോത്സാഹനവുമായി അസി. വികാരി ഫാ. അലക്‌സ് പൈകടയും സഹായി ഔസേപ്പച്ചൻ പുഴയകാട്ടിലുമുണ്ട്. 



പാലാ രൂപതയിലെ മറ്റൊരു പള്ളിയിലും വൈദികർ ഇത്ര വലിയരീതിയിൽ കൃഷി നടത്തുന്നില്ല. അച്ചന്റെ കൃഷി കാണാനും രീതികൾ മനസ്സിലാക്കാനുമായി ദിവസവും ഒട്ടേറെപ്പേരാണു കൃഷിയിടത്തിലെത്തുന്നത്. കൃഷി കാണാനെത്തുന്നവർക്കു പച്ചക്കറിത്തൈകൾ അച്ചൻ സൗജന്യമായി നൽകുന്നുണ്ട്.  

 comment:
ഉത്തരേന്ത്യയിൽ കത്തോലിക്കാ പള്ളികൾ ആക്രമിക്കപ്പെടുന്നു എന്ന് വാർത്തകൾ വരുന്നു. സ്വാഭാവികമായും അതിനെതിരേ പ്രതികരിക്കണം, പ്രതിരോധം ഏർപ്പെടുത്തണം എന്നൊക്കെ എല്ലാ ക്രിസ്ത്യാനികളും മുറവിളി കൂട്ടും. അത് നമ്മൾ സാധാരണ എന്തുണ്ടായാലും ചെയ്യാറുള്ളതാണ്. എന്നാൽ പള്ളികളുടെ കാര്യത്തിലാവുമ്പോൾ നമുക്ക് വെറൊരു തരത്തിലും ചിന്തിക്കാം. അതിങ്ങനെ:
Once there lived a young philosopher, a prophet and a seer who had envisioned a time when mankind would grow in the awareness of God who cannot be worshiped at a particular place called church or temples or on this mountain or that mountain, but find him everywhere and in everyone and especially in one's own heart. That time has not come yet for the majority of mankind. Such incidents are a beckoning to roost our minds for that blessed time when we never bother to complain about a place of worship being attacked or vandalized and learn that no such particular places ought to be created in the first place.

ഞാൻ പറയുന്നത്, ഇന്നത്തെ വാശിപിടിചുള്ള പള്ളികൃഷി ഒന്ന് നിറുത്തിയിട്ട്‌, അച്ചന്മാർ ഫാ. ജോസഫ് പാനാമ്പുഴ ചെയ്യുന്നതുപോലെ ജൈവകൃഷിയിൽ താത്പര്യം കാണിക്കട്ടെ, വിശ്വാസികള്ക്ക് അതിനുള്ള ഉത്തേജനം കൊടുക്കട്ടെ എന്നാണ്. അതുകൊണ്ടുള്ള ഗുണങ്ങൾ വിശ്വാസികളുടെ ആത്മാവിനും ശരീരത്തിനും മാത്രമല്ല, അന്യമതസ്ഥരുൾപ്പെടെയുള്ള പൊതുജനത്തിനും ഏറെയാണ്‌. ഇത്തരം വൈദികർ ധാരാളം ഉണ്ടാവണം, മുന്നോട്ടു വരണം. കൃഷിയും പ്രകൃതിസ്നേഹവും തന്നെ പ്രാർഥനയാവുമ്പോൾ കോണ്ക്രീറ്റ് പള്ളികളെ മറക്കാനും അവയുണ്ടാക്കുന്ന പൊല്ലാപ്പുകൾ ഒഴിവാക്കാനും ഇടയാകും. അതാണ്‌ ഇന്നിന്റെ ആവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ