2015
ജനുവരി 30-ന് പാലാ സാന്ത്വനം ഓഡിറ്റോറിയത്തില്‍ യോഗാചാര്യ എന്‍ പി. ആന്റണിയുടെ ഭക്ഷണംതന്നെ
ഔഷധം എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു, റിട്ടയേര്‍ഡ് പ്രിന്‍സിപ്പലും
പ്രമുഖ ഗാന്ധിയനും പരിസ്ഥിതി, ഭക്ഷ്യ-സ്വരാജ് പ്രവര്‍ത്തകനുമായ ഡോ. രാമചന്ദ്രന്‍. അടുക്കളവൈദ്യമെന്നും
മുത്തശ്ശി വൈദ്യമെന്നും ഒക്കെ വിളിച്ച് ഒരു തലമുറ അവഗണിച്ച കുറെ അറിവുകളാണ് ഈ പുസ്തകത്തില്‍
സമാഹരിച്ചിട്ടുള്ളതെന്നും ഭക്ഷണം ഔഷധമാക്കാന്‍ മാത്രമല്ല ഓജസ്സും രോഗങ്ങളില്ലാത്തവര്‍ക്ക്
തേജസ്സും തുളുമ്പുന്ന ജീവിതം നയിക്കാനും ഈ പുസ്തകം വഴികാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വയം ആഹാരം ഉത്പാദിപ്പിക്കുന്നതിലൂടെമാത്രമേ യഥാര്‍ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാനാവൂ
എന്നും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചവ എന്നു പരസ്യപ്പെടുത്തി വിറ്റഴിക്കുന്നവയും വിഷാംശമുള്ളവയാകാന്‍
സാധ്യതയുണ്ടെന്നും അദ്ദേഹം സദസ്സിനെ അനുസ്മരിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ