ഒരു വിജയഗാഥ |
ചെലവില്ലാ
പ്രകൃതി കൃഷി രീതീയില്‍
പരിചരിച്ച് കൊയ്യാന്‍ പാകമായ
നെല്‍വയല്‍.
100മേനിയുടെ
വിജയം
|
4ഏക്കറോളം
വരുന്ന വയലിന് സമീപം ഏതാനും
സെന്റ് ചെറിയ കണ്ടങ്ങള്‍
മാത്രമേ രാസവളവും കീടനാശിനികളും
ഉപയോഗിച്ച് കൃഷി ചെയ്തീട്ടുള്ളു.
അവയോടു
ചേര്‍ന്നു കിടന്ന രണ്ടു മൂന്നു
കണ്ടങ്ങളില്‍ ഒഴികെയുള്ളവയില്‍
90 മുതല്‍
100 മേനി
വരെ വിളവുലഭിച്ചത് രാസവളമുപയോഗിച്ച്
കൃഷി ചെയ്തവരെ അത്ഭുതപ്പെടുത്തുക
തന്നെ ചെയ്തു.
കൊയ്യാനെത്തിയ
പരമ്പരാഗത കൊയ്ത്തുകാരും
പുതിയ(പരമ്പരാഗത)
കൃഷി രീതിയെ
സംശയത്തോടെ നിരീക്ഷിച്ചിരുന്ന
നെല്‍കൃഷിയോടു വിടപറഞ്ഞ സമീപ
വാസികളായ കര്‍ഷകരും അവര്‍ക്കുണ്ടായ
സന്തോഷം ഞങ്ങളുമായി പങ്കുവെച്ചു.
100മേനിയെന്ന്
പരമ്പരാഗത കര്‍ഷരുടെ സാക്ഷ്യം
|
കൊയ്ത്ത്
നല്ല
പൊരിവെയില്‍, പക്ഷെ
കൊയ്യുമ്പോള്‍ പൊരിവെയില്‍
അറിയുന്നേയില്ല.
കാല്‍വെള്ളയ്ക്കടിയില്‍
പാടത്തെ നനവുള്ള മണ്ണിന്റെ
നല്ല തണുപ്പ് ഉള്ളതിനാലാണ്
ചൂടറിയാത്തതെന്ന് കൂടെ
കൊയ്യാനെത്തിയ
പെണ്ണാളുകള്‍
പറഞ്ഞുചന്നു.
ജീവിതത്തിലാദ്യമായി
നെല്‍കൃഷി ചെയ്തു കൊയ്യാനും
മെതിക്കാനും ഭാഗ്യം ലഭിച്ചു.
|
കൊയ്ത്തും
മെതിയും കഴിഞ്ഞു .ഇനി ഉണങ്ങി തവിടു കളയാതെ കുത്തിയെടുത്താല്‍ എന്നോടൊപ്പം
കര്‍ഷക കൂട്ടായ്മയിലെ 25പേര്‍ക്കും വിഷമുക്തമായ ചോറുണ്ണാം.
http://prwaplassanal.blogspot.in/2015_02_01_archive.html
ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പുലം പഞ്ചായത്തിലെ പ്രവർത്തകരായ ജോണിക്കും ടോം നെൽസനും പ്രത്യേക അഭിനന്ദനങ്ങൾ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ