ഭക്ഷ്യ-
ആരോഗ്യസ്വരാജ് കാമ്പയിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലുമായി നൂറോളം
സ്ഥലങ്ങളെ ഊര്‍ജ്ജിത പ്രവര്‍ത്തനകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍
നടന്നുവരികയാണ്. ഓരോ സ്ഥലത്തെയും ഇക്കാര്യത്തില്‍ താല്‍പര്യമുള്ള
ഏതെങ്കിലും സംഘടനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍
മുന്നോട്ടുകൊണ്ടുപോകുക.
അടുത്ത മൂന്നു വര്‍ഷം കൊണ്ട് 50 മുതല്‍ 75 ശതമാനം
വരെ ഭക്ഷ്യസ്വയം പര്യാപ്ത നേടിയെടുക്കുന്നതിന് 50-100 കുടുംബങ്ങളെ ഓരോ
ഊര്‍ജ്ജിത പ്രവര്‍ത്തനമേഖലയിലും സജ്ജരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഈ
ലക്ഷ്യം മുന്‍നിര്‍ത്തി കൊന്നക്കാട് പ്രദേശത്ത് ഉപയോഗിക്കുന്ന ഒരു പ്രാഥമിക സർവേ ഫോറം ഇന്ന് അവതരിപ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ