പ്രൊഫ. എസ്. ശിവദാസ്
ചോറു കാണുമ്പോഴൊക്കെ ഞാന്‍അച്ഛനെ ഓര്‍ക്കും. ദൈവത്തെയും ഓര്‍ക്കും. അതിനുപിന്നിലൊരു കഥയുണ്ട്. അന്ന് ഞാന്‍ഒരു കൊച്ചുകുട്ടിയായിരുന്നു. നിലത്തിരുന്ന് ഇലയിലായിരുന്നു ഊണ്. അടുത്ത് അച്ഛനുമിരുന്ന് ഉണ്ണുന്നുണ്ടാകും. ഒരു ദിവസം ഉണ്ണുമ്പോള്‍ഒരു വറ്റ് ചോറ് എന്റെ കൈയില്‍നിന്നും തെറിച്ചുനിലത്തുവീണു. അതുകണ്ട അച്ഛന്റെ മുഖം ചുവന്നു. ''എന്താണിത്? ചോറ് നിലത്തിടുന്നോ? ആഹാരം ദൈവമാണ്. ദൈവത്തിന്റെ വരദാനം. അതു കളയുന്നത് പാപമാണ്. നീ വയര്‍നിറയെ ഉണ്ണുമ്പോള്‍ലോകത്ത് എത്രയോ പേര്‍പട്ടിണി കിടപ്പുണ്ട് എന്നറിയാമോ? ആഹാരത്തെ ബഹുമാനിക്കാന്‍പഠിയ്ക്കണം...'' അങ്ങനെ പോയി അച്ഛന്റെ സംസാരം. ഞാന്‍തലകുനിച്ചു. ഇനി ചോറു നിലത്തുകളയില്ല എന്നും പറഞ്ഞ് അച്ഛന് കൊടുത്ത വാക്ക് പിന്നീടൊരിക്കലും ഞാന്‍തെറ്റിച്ചിട്ടില്ല.
വൈക്കം സത്യാഗ്രഹഭടനും ഗാന്ധിശിഷ്യനുമായിരുന്ന അച്ഛന് ഭക്ഷ്യ-ആരോഗ്യ സ്വരാജിനെപ്പറ്റി തന്റേതായ കാഴ്ചപ്പാടുകള്‍ഉണ്ടായിരുന്നു. അതിനാല്‍വീട്ടില്‍കാച്ചിലും കിഴങ്ങും ചേമ്പും മുരിങ്ങയും കൃഷിചെയ്തു. തഴുതാമയ്ക്കും തകരയ്ക്കും വളരാന്‍ഇടം നല്കി. തഴുതാമയും മുരിങ്ങയും തകരയും സമ്മാനിച്ച ഇലകളായിരുന്നു ഇലത്തോരന് പഥ്യം. കാബേജ് വീട്ടില്‍കയറ്റാതെ കപ്ലങ്ങാകൊണ്ടുതന്നെ അമ്മ കറി വയ്ക്കാന്‍ശ്രദ്ധിച്ചു. കാട്ടുചേമ്പായ വെളുംചേമ്പിന്റെ ഇലകള്‍കൊണ്ട് നല്ല സ്വാദുള്ള തോരന്‍ഉണ്ടാക്കാനും അമ്മ തയ്യാറായി. നല്ല ചോറിനെ വികൃതവും അനാരോഗ്യകാരിയുമായിട്ടുള്ള 'ഫ്രൈഡ് റൈസ്' ആക്കാന്‍അമ്മ സമ്മതിച്ചില്ല. ഗോതമ്പു പൊടിപ്പിച്ച പൊടികൊണ്ടുതന്നെ അമ്മ ചപ്പാത്തിയുണ്ടാക്കി.
പ്രകൃതിസൗഹൃദത്തിലൂന്നിയ ഒരു ആഹാരസംസ്‌കാരമായിരുന്നു, പണ്ട് കേരളത്തില്‍. നെല്ല് കൈകൊണ്ടുകുത്തി, വെളുപ്പിക്കാത്ത അരി ഉണ്ടാക്കി, ഉപയോഗിച്ചിരുന്ന കാലം. കഞ്ഞിയും പയറും മാന്യതയുള്ള ആഹാരമായിരുന്ന കാലം. കൃത്രിമ വളങ്ങളുപയോഗിക്കാതെയുള്ള കൃഷി ചെയ്തിരുന്ന കാലം. ഇടിച്ചക്കയും കൊത്തുചക്കയും എല്ലാം കല്യാണസദ്യയ്ക്കുവരെ ഉപയോഗിച്ചിരുന്ന നല്ല കാലം. അന്ന നാട്ടില്‍സാക്ഷരതയില്ലായിരുന്നു; പക്ഷേ ആഹാര സാക്ഷരത ഉണ്ടായിരുന്നു. ഒരു വീടിനു വേണ്ടതൊക്കെ ചുറ്റുപാടുനിന്നും ലഭ്യമായ കാലം. സൂപ്പര്‍മാര്‍ക്കറ്റിനെപ്പറ്റി കേള്‍ക്കാതെ ആരോഗ്യത്തോടെ ജീവിച്ചവരായിരുന്നു അന്നത്തെ ജനങ്ങള്‍. സമ്പന്നര്‍സംഭാരമഠങ്ങള്‍നിര്‍മ്മിച്ച് സംഭാരം നല്കിയിരുന്ന കാലം.
ഭക്ഷ്യ-ആരോഗ്യ സ്വരാജിലൂടെ സ്വാതന്ത്ര്യവും ആരോഗ്യവും മാത്രമല്ല ഉണ്ടാവുക, പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയും ഉണ്ടാകും. നമ്മുടെ നാടും നാട്ടുകാരും രക്ഷപ്പെടും.
അതിനാല്‍, 'കാബേജുവേണ്ടാ, കപ്ലങ്ങാ മതി', 'കള്ളുവേണ്ട, കഞ്ഞിവെള്ളം മതി', 'ബൈക്കു വേണ്ട, സൈക്കിള്‍മതി' എന്നൊക്കെ മുദ്രാവാക്യം വിളിക്കാന്‍വിവേകമുള്ളവരാകുക. ഭക്ഷ്യ-ആരോഗ്യസ്വരാജിലൂടെ യഥാര്‍ഥമായ സ്വാതന്ത്ര്യവും ആരോഗ്യവും നേടുക!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ