നമുക്കു നമ്മുടെ ജീവിതമേ
നമ്മുടെ വരുതിയിലാക്കീടാന്
കഴിഞ്ഞിടുമ്പോഴുളവാകും
അവസ്ഥയല്ലോ സ്വാതന്ത്ര്യം.
നമുക്കു വേണ്ടോരാഹാരം
സ്വയമുത്പാദിപ്പിച്ചാലേ
നമുക്കു നമ്മുടെയാരോഗ്യം
നമ്മുടെ വരുതിയിലായീടു
നമ്മുടെ വസ്ത്രം നാം തന്നെ
ഉണ്ടാക്കീടാന്‍ സ്വാതന്ത്ര്യം
ബ്രിട്ടീഷ്‌കാരില്‍നിന്നന്ന്
പിടിച്ചെടുത്തു, ഖാദിവഴി
ഇവിടിപ്പോള്‍ നാമാഹാരം
സ്വയമുത്പാദിപ്പിച്ചീടാന്‍
ശ്രമിച്ചിടാതെയിരുന്നീടില്
നാമിനിയടിമകളായ് മാറും.
നമുക്കു നമ്മുടെയാഹാരം
സ്വയമുത്പാദിപ്പിക്കാനായ്
പ്രോത്സാഹനമേകീടുകയാം
യഥാര്‍ഥ സര്‍ക്കാരിന്‍ ധര്‍മ്മം
കുടിവെള്ളവുമാഹാരവുമാം
കുത്തകകള്ക്കിന്നീ നമ്മെ
അടിമകളാക്കാനായുധമമായ്
അവനാം വിട്ടുകൊടുക്കരുത്.
വിണ്ഗംഗാജലമാണല്ലോ
മഴവെള്ളം, അതു സംശുദ്ധം!
മഴവെള്ളത്തിന്‍ സംഭരണം
ജലാധിപത്യപ്രതിരോധം.
ആരോഗ്യദായകമായൊരാഹാരത്തിന്
സ്രോതസ്സു നാടനാം വിത്തുകളാം
സംഭരിച്ചീടുക, പങ്കുവച്ചീടുക
നാട്ടുകാര്‍ തമ്മിലീ നാട്ടുവിത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ