2014, ജൂൺ 22, ഞായറാഴ്‌ച

ത്രിവത്സര ഭക്ഷ്യ - ആരോഗ്യ പദ്ധതി - പ്രാഥമിക സർവേ ഫോറം

      ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പയിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലുമായി നൂറോളം സ്ഥലങ്ങളെ ഊര്‍ജ്ജിത പ്രവര്‍ത്തനകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഓരോ സ്ഥലത്തെയും ഇക്കാര്യത്തില്‍ താല്‍പര്യമുള്ള ഏതെങ്കിലും സംഘടനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക. 
അടുത്ത മൂന്നു വര്‍ഷം കൊണ്ട് 50 മുതല്‍ 75 ശതമാനം വരെ ഭക്ഷ്യസ്വയം പര്യാപ്ത നേടിയെടുക്കുന്നതിന് 50-100 കുടുംബങ്ങളെ ഓരോ ഊര്‍ജ്ജിത പ്രവര്‍ത്തനമേഖലയിലും സജ്ജരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. 
ഈ ലക്ഷ്യം മുന്‍നിര്‍ത്തി കൊന്നക്കാട് പ്രദേശത്ത് ഉപയോഗിക്കുന്ന ഒരു പ്രാഥമിക സർവേ ഫോറംന്ന്  അവതരിപ്പിക്കുന്നു. 
ഇത് മറ്റുസ്ഥലങ്ങളില്‍ ഇതേപടി പിന്തുടരണമെന്നില്ല.



2014, ജൂൺ 20, വെള്ളിയാഴ്‌ച

ത്രിവത്സര ഭക്ഷ്യ-ആരോഗ്യസ്വരാജ് പദ്ധതിയില്‍ അംഗമാകുക

ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പയിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലുമായി നൂറോളം സ്ഥലങ്ങളെ ഊര്‍ജ്ജിത പ്രവര്‍ത്തനകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഓരോ സ്ഥലത്തെയും ഇക്കാര്യത്തില്‍ താല്‍പര്യമുള്ള ഏതെങ്കിലും സംഘടനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക. അടുത്ത മൂന്നു വര്‍ഷം കൊണ്ട് 50 മുതല്‍ 75 ശതമാനം വരെ ഭക്ഷ്യസ്വയം പര്യാപ്ത നേടിയെടുക്കുന്നതിന് 50-100 കുടുംബങ്ങളെ ഓരോ ഊര്‍ജ്ജിത പ്രവര്‍ത്തനമേഖലയിലും സജ്ജരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കൊന്നക്കാട് പ്രദേശത്ത് തുടങ്ങിവച്ചിട്ടുള്ള ഒരു പ്രവര്‍ത്തനമാതൃക ഇന്നും നാളെയുമായി അവതരിപ്പിക്കുന്നു. ഇത് മറ്റുസ്ഥലങ്ങളില്‍ ഇതേപടി പിന്തുടരണമെന്നില്ല.

2014, ജൂൺ 17, ചൊവ്വാഴ്ച

ഭക്ഷ്യാരോഗ്യ സ്വരാജ് - മുദ്രാകാവ്യങ്ങൾ


നമുക്കു നമ്മുടെ ജീവിതമേ
നമ്മുടെ വരുതിയിലാക്കീടാന്
കഴിഞ്ഞിടുമ്പോഴുളവാകും
അവസ്ഥയല്ലോ സ്വാതന്ത്ര്യം.

നമുക്കു വേണ്ടോരാഹാരം
സ്വയമുത്പാദിപ്പിച്ചാലേ
നമുക്കു നമ്മുടെയാരോഗ്യം
നമ്മുടെ വരുതിയിലായീടു

നമ്മുടെ വസ്ത്രം നാം തന്നെ
ഉണ്ടാക്കീടാന്സ്വാതന്ത്ര്യം
ബ്രിട്ടീഷ്കാരില്നിന്നന്ന്
പിടിച്ചെടുത്തു, ഖാദിവഴി

ഇവിടിപ്പോള്നാമാഹാരം
സ്വയമുത്പാദിപ്പിച്ചീടാന്
ശ്രമിച്ചിടാതെയിരുന്നീടില്
നാമിനിയടിമകളായ് മാറും.

നമുക്കു നമ്മുടെയാഹാരം
സ്വയമുത്പാദിപ്പിക്കാനായ്
 
പ്രോത്സാഹനമേകീടുകയാം
യഥാര്ഥ സര്ക്കാരിന്ധര്മ്മം

കുടിവെള്ളവുമാഹാരവുമാം
കുത്തകകള്ക്കിന്നീ നമ്മെ
അടിമകളാക്കാനായുധമമായ്
അവനാം വിട്ടുകൊടുക്കരുത്.

വിണ്ഗംഗാജലമാണല്ലോ
മഴവെള്ളം, അതു സംശുദ്ധം!
മഴവെള്ളത്തിന്സംഭരണം
ജലാധിപത്യപ്രതിരോധം.

ആരോഗ്യദായകമായൊരാഹാരത്തിന്
സ്രോതസ്സു നാടനാം വിത്തുകളാം
സംഭരിച്ചീടുക, പങ്കുവച്ചീടുക
നാട്ടുകാര്തമ്മിലീ നാട്ടുവിത്ത്.

2014, ജൂൺ 10, ചൊവ്വാഴ്ച

ആഹാരം ദൈവം

പ്രൊഫ. എസ്. ശിവദാസ്

ചോറു കാണുമ്പോഴൊക്കെ ഞാന്‍അച്ഛനെ ഓര്‍ക്കും. ദൈവത്തെയും ഓര്‍ക്കും. അതിനുപിന്നിലൊരു കഥയുണ്ട്. അന്ന് ഞാന്‍ഒരു കൊച്ചുകുട്ടിയായിരുന്നു. നിലത്തിരുന്ന് ഇലയിലായിരുന്നു ഊണ്. അടുത്ത് അച്ഛനുമിരുന്ന് ഉണ്ണുന്നുണ്ടാകും. ഒരു ദിവസം ഉണ്ണുമ്പോള്‍ഒരു വറ്റ് ചോറ് എന്റെ കൈയില്‍നിന്നും തെറിച്ചുനിലത്തുവീണു. അതുകണ്ട അച്ഛന്റെ മുഖം ചുവന്നു. ''എന്താണിത്? ചോറ് നിലത്തിടുന്നോ? ആഹാരം ദൈവമാണ്. ദൈവത്തിന്റെ വരദാനം. അതു കളയുന്നത് പാപമാണ്. നീ വയര്‍നിറയെ ഉണ്ണുമ്പോള്‍ലോകത്ത് എത്രയോ പേര്‍പട്ടിണി കിടപ്പുണ്ട് എന്നറിയാമോ? ആഹാരത്തെ ബഹുമാനിക്കാന്‍പഠിയ്ക്കണം...'' അങ്ങനെ പോയി അച്ഛന്റെ സംസാരം. ഞാന്‍തലകുനിച്ചു. ഇനി ചോറു നിലത്തുകളയില്ല എന്നും പറഞ്ഞ് അച്ഛന് കൊടുത്ത വാക്ക് പിന്നീടൊരിക്കലും ഞാന്‍തെറ്റിച്ചിട്ടില്ല.
 
വൈക്കം സത്യാഗ്രഹഭടനും ഗാന്ധിശിഷ്യനുമായിരുന്ന അച്ഛന് ഭക്ഷ്യ-ആരോഗ്യ സ്വരാജിനെപ്പറ്റി തന്റേതായ കാഴ്ചപ്പാടുകള്‍ഉണ്ടായിരുന്നു. അതിനാല്‍വീട്ടില്‍കാച്ചിലും കിഴങ്ങും ചേമ്പും മുരിങ്ങയും കൃഷിചെയ്തു. തഴുതാമയ്ക്കും തകരയ്ക്കും വളരാന്‍ഇടം നല്കി. തഴുതാമയും മുരിങ്ങയും തകരയും സമ്മാനിച്ച ഇലകളായിരുന്നു ഇലത്തോരന് പഥ്യം. കാബേജ് വീട്ടില്‍കയറ്റാതെ കപ്ലങ്ങാകൊണ്ടുതന്നെ അമ്മ കറി വയ്ക്കാന്‍ശ്രദ്ധിച്ചു. കാട്ടുചേമ്പായ വെളുംചേമ്പിന്റെ ഇലകള്‍കൊണ്ട് നല്ല സ്വാദുള്ള തോരന്‍ഉണ്ടാക്കാനും അമ്മ തയ്യാറായി. നല്ല ചോറിനെ വികൃതവും അനാരോഗ്യകാരിയുമായിട്ടുള്ള 'ഫ്രൈഡ് റൈസ്' ആക്കാന്‍അമ്മ സമ്മതിച്ചില്ല. ഗോതമ്പു പൊടിപ്പിച്ച പൊടികൊണ്ടുതന്നെ അമ്മ ചപ്പാത്തിയുണ്ടാക്കി.
പ്രകൃതിസൗഹൃദത്തിലൂന്നിയ ഒരു ആഹാരസംസ്‌കാരമായിരുന്നു, പണ്ട് കേരളത്തില്‍. നെല്ല് കൈകൊണ്ടുകുത്തി, വെളുപ്പിക്കാത്ത അരി ഉണ്ടാക്കി, ഉപയോഗിച്ചിരുന്ന കാലം. കഞ്ഞിയും പയറും മാന്യതയുള്ള ആഹാരമായിരുന്ന കാലം. കൃത്രിമ വളങ്ങളുപയോഗിക്കാതെയുള്ള കൃഷി ചെയ്തിരുന്ന കാലം. ഇടിച്ചക്കയും കൊത്തുചക്കയും എല്ലാം കല്യാണസദ്യയ്ക്കുവരെ ഉപയോഗിച്ചിരുന്ന നല്ല കാലം. അന്ന നാട്ടില്‍സാക്ഷരതയില്ലായിരുന്നു; പക്ഷേ ആഹാര സാക്ഷരത ഉണ്ടായിരുന്നു. ഒരു വീടിനു വേണ്ടതൊക്കെ ചുറ്റുപാടുനിന്നും ലഭ്യമായ കാലം. സൂപ്പര്‍മാര്‍ക്കറ്റിനെപ്പറ്റി കേള്‍ക്കാതെ ആരോഗ്യത്തോടെ ജീവിച്ചവരായിരുന്നു അന്നത്തെ ജനങ്ങള്‍. സമ്പന്നര്‍സംഭാരമഠങ്ങള്‍നിര്‍മ്മിച്ച് സംഭാരം നല്കിയിരുന്ന കാലം.
 

ഭക്ഷ്യ-ആരോഗ്യ സ്വരാജിലൂടെ സ്വാതന്ത്ര്യവും ആരോഗ്യവും മാത്രമല്ല ഉണ്ടാവുക, പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയും ഉണ്ടാകും. നമ്മുടെ നാടും നാട്ടുകാരും രക്ഷപ്പെടും.
അതിനാല്‍, 'കാബേജുവേണ്ടാ, കപ്ലങ്ങാ മതി', 'കള്ളുവേണ്ട, കഞ്ഞിവെള്ളം മതി', 'ബൈക്കു വേണ്ട, സൈക്കിള്‍മതി' എന്നൊക്കെ മുദ്രാവാക്യം വിളിക്കാന്‍വിവേകമുള്ളവരാകുക. ഭക്ഷ്യ-ആരോഗ്യസ്വരാജിലൂടെ യഥാര്‍ഥമായ സ്വാതന്ത്ര്യവും ആരോഗ്യവും നേടുക!

ഭക്ഷ്യസ്വരാജാരോഗ്യസ്വരാജ്!


മുദ്രാകാവ്യങ്ങൾ
ആഹാരത്തിന്‍ സ്രോതസ്സും
നാം വാങ്ങിച്ചീടും ജലവും

അവയിലടങ്ങും വിഷവുമറിഞ്ഞാല്‍ 

നമുക്കുറങ്ങാനാവില്ല
.
**
ഉണര്‍ന്നിടില്‍ നാം നമുക്കു വേണ്ടവ
സ്വയമുത്പാദിപ്പിച്ചീടാന്‍

വഴിതേടീടും കണ്ടെത്തീടും
: 
ഭക്ഷ്യസ്വരാജാരോഗ്യസ്വരാജ്
!
**
ഒട്ടും വിഷമാംശമില്ലാത്തതാം ചക്കയും 
കാട്ടുകിഴങ്ങുകളുമിലയും
സംഭരിച്ചീടുകില്‍ സ്വാദിഷ്ടമാക്കുകില്‍

ആഹാരസ്വാശ്രയത്വം വരിക്കാം
.
**
ആരോഗ്യമേകിടുമാഹാരമെന്തൊക്കെ
യെന്നുപഠിക്കുകിലിങ്ങുതന്നെ

ഉണ്ടായിടുന്നവയാണിവിടേറ്റവു
-
മാരോഗ്യദായകമെന്നു കാണാം. 
**
ആരോഗ്യദായകമാഹാരമൊന്നുമേ 
കമ്പോളവസ്തുവായ് മാറിടായ്വാന്‍
സ്വന്തമുത്പന്നവുമധ്വാനശേഷിയും

പങ്കുവയ്ക്കുന്ന ശീലം വളര്‍ത്താം
.
**
മായം ചേര്‍ക്കല്‍, ആരോഗ്യത്തെ
തകര്‍ത്തിടുന്നോരാഹാരങ്ങള്‍
ഇവയൊഴിവാക്കാന്‍ ഭക്ഷ്യസ്വരാജിന്‍

വഴിയറിയേണം
, ആ വഴി കാണൂ
**
സ്വയമുത്പാദിപ്പിക്കുന്നവയില്‍
വിഷമൊഴിവാക്കാനായിടു മെന്നാല്‍

വിഷമില്ലെന്നു പറഞ്ഞുതരുന്നോ
-
രാഹാരങ്ങളില്‍ വിഷമുണ്ടാവാം.
**
നാം നമ്മള്‍ക്കായ് ഉണ്ടാക്കീടും
ആഹാരത്തില്‍ വിഷമൊഴിവാക്കാം

കമ്പോളത്തില്‍ ലാഭത്തിന്നായ് 

ചെയ്യും ചതികള്‍ ഒഴിവാക്കീടാം
.
**
നമുക്കു നമ്മുടെയാരോഗ്യത്തിന്‍
താക്കോലാമാഹാരം നമ്മുടെ

സ്വാതന്ത്ര്യത്തിന്‍ താക്കോലായും

മാറ്റാനാണീ ഭക്ഷ്യസ്വരാജ്
!
**
സ്വന്തം ഭക്ഷണനിയന്ത്രണം നാം
ആരോഗ്യത്തിന്‍ ചുക്കാനായ്

അറിഞ്ഞിടേണം
, ഉത്പാദനവും 
സ്വയമായീടില്‍ ഭക്ഷ്യസ്വരാജ്
!
**
നമുക്കു നമ്മുടെ നാടന്‍ഭക്ഷണ-
മേറ്റവുമാരോഗ്യം പകരും!
ചക്ക, കിഴങ്ങുകള്‍, നാടന്‍ പഴവും
വിഷമില്ലാത്തവയാണല്ലോ

.**
പ്രകൃതിയില്‍നിന്നു ജനിച്ചവരല്ലോ
അണുമുതല്‍ മനുഷ്യന്‍വരെ
, മനുഷ്യന്‍
പ്രകൃതിവിടാന്‍ തുനിയവെയാണല്ലോ 
രോഗാധീശതയുണ്ടായി.
**
കൃഷിയാല്‍ സംസ്‌കൃതിതന്‍ പടി കയറിയ
നരനതിലൂടെ പ്രകൃതിയിലാം

സകലതിനും വേരെന്നു മറക്കവെ

കൃഷിയാകര്‍ഷകമല്ലാതായ്
!
**
നട്ടുവളര്‍ത്തും ചെടികളെയെല്ലാം 
അരുമകളെന്നു വിചാരിക്കെ

ചുറ്റിലുമുള്ളവ കളയായ് കരുതവെ

കള വളമെന്നു മറന്നൂ നാം
. 
**                                                                        
ആഗോള വീക്ഷണത്തോടെ നാം നമ്മുടെ
പ്രാദേശികാവശ്യം കണ്ടറിഞ്ഞ്

സ്വന്തം പ്രദേശത്തു തന്നെ കണ്ടെത്തണം

ഭക്ഷണോത്പാദന സാധ്യതകള്‍
.
**
ആരോഗ്യമേകിടുമാഹാരമെന്തൊക്കെ-
യെന്നു പഠിക്കുകിലിങ്ങുതന്നെ
ഉണ്ടായിടുന്നവയാണിവിടേറ്റവും

ആരോഗ്യദായകമെന്നു കാണാം
.
**
ആരോഗ്യദായകമാഹാരമൊന്നുമേ
കമ്പോളവസ്തുവായ് മാറിടൊല്ല
.
ആയതിന്നാഹാരം, അധ്വാനശേഷിയും
പങ്കുവയ്ക്കുന്ന ശീലം വളര്‍ത്താം
.
**