ബഹുമാന്യസുഹൃത്തേ,
ഡിസംബര്‍ 28 ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന ഏകോപനസമിതിയോഗത്തില്‍ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നായി പതിനേഴു പേര്‍ പങ്കെടുത്തു. യോഗത്തില്‍ താഴെപ്പറയുന്ന തീരുമാനങ്ങളുണ്ടായി.
1. . ഭക്ഷ്യ-ആരോഗ്യസ്വരാജ് ഏകോപനസമിതിയുടെ പൊതുവായ പ്രവര്‍ത്തന സമീപനം എന്തായിരിക്കണം?
സംഘടനാപരമായ ചിട്ടവട്ടങ്ങളോ അതിര്‍വരമ്പുകളോ ഇല്ലാതെ വളരെ അയഞ്ഞതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു വേദിയായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഭക്ഷ്യ-ആരോഗ്യസ്വരാജ് ഏകോപനസമിതികള്‍ പ്രവര്‍ത്തിക്കണം. ഒരു ചെറുസംഘം കൊണ്ടുടക്കുന്ന മൗലികവാദ പ്രസ്ഥാനമായി ഈ നീക്കം വിലയിരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാകരുത്. മുഖ്യധാരാ പ്രസ്ഥാനങ്ങളെയും പഞ്ചായത്ത്, കൃഷിഭവന്‍, കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെയും ഈ കാമ്പയിനില്‍ അണിനിരത്താന്‍ ശ്രമിക്കണം.
ഭക്ഷ്യ-ആരോഗ്യസ്വരാജ് കര്‍മ്മപരിപാടികളില്‍ ഏതെങ്കിലും ചില കാര്യങ്ങളില്‍ . ഈ കാമ്പയിനില്‍ സഹകരിക്കുന്ന ചെറുതും വലുതുമായ പ്രസ്ഥാനങ്ങളുടെ ഐഡന്റിറ്റി ഒരു പോലെ അംഗീകരിക്കപ്പെടണം. ഈ വിഷയം സംബന്ധിച്ച അറിവുകളും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനാണ് ഊന്നല്‍ നല്‌കേണ്ടത്. സംസ്ഥാന-ജില്ലാതലത്തില്‍ പൊതുവായ ഏകോപനം ഉണ്ട്ാവുക എന്നതിനപ്പുറത്ത് ഭക്ഷ്യ-ആരോഗ്യസ്വരാജിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ആരും ആരുടെയും നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്ന ശൈലി ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. ഏതാനും വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന കൂട്ടായ പരിശ്രമങ്ങള്‍ ഇക്കാര്യത്തിലുണ്ടാവേണ്ടതാണെന്ന യാഥാര്‍ഥ്യബോധത്തോടെ മുന്നോട്ടു പോകാന്‍ കഴിയണം. ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്നത് വളരെ വലിയ സ്വപ്നമാണ്. ഈ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നമ്മള്‍ ചെറിയ മനുഷ്യരുടെ അമിതാവേശം കൊണ്ടാവില്ല. ചെറുതും വലുതുമായ പ്രസ്ഥാനങ്ങളുടെയും വ്യക്തി
കളുടെയും വിശാലമായ കൂട്ടായ്മയാണ് വേണ്ടതെന്ന ബോധ്യത്തോടെ മുന്നോട്ടു പോകാന്‍ കഴിയണം. ഇപ്പോള്‍ ജൈവകൃഷി, സുരക്ഷിത ഭക്ഷണം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനയ്ക്ക്ു പകരമാവാനല്ല, മറിച്ച്് ഇത്തരം വിഷയങ്ങള്‍ക്ക് വേണ്ടത്ര ഊന്നല്‍ നല്കാത്ത പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തുവാനുള്ള ഏകോപിതവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളാണ് ഈ കാമ്പയിനില്‍ ഉണ്ടാവേണ്ടത്.
2. ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ ദിശയില്‍ നടന്നിട്ടുള്ള സാമൂഹികമായ ഇടപെടലുകള്‍ സംബന്ധിച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഭാവികേരളത്തിലെ കൃഷി-ഭക്ഷണ സാധ്യതകളും വെല്ലുവിളികളും വിലയിരുത്തുന്നതിനുമായി ഒരു ത്രിദിന ശില്പശാല ഏപ്രില്‍ മാസത്തില്‍ നടത്തുന്നതിന് നിശ്ചയിച്ചു.
കോഴിക്കോട് ജില്ലയിലെ ചേലിയ കെ. കെ. കിടാവ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ ഈ ശില്പശാലയുടെ ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 25, 26, 27 തീ.തികളില്‍ ശില്പശാല സംഘടിപ്പിക്കാനാണ് ഇപ്പോള്‍ തിരുമാനിച്ചിട്ടുള്ളതെങ്കിലും പൊതുതെരഞ്ഞെടുപ്പു് തീയതി പ്രഖ്യാപിക്കപ്പെട്ടതിനുശേഷമേ ശില്പശാല ശാല തീയതി അന്തിമമായി തീരുമാനിക്കുകയുള്ളു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ