(വഞ്ചിപ്പാട്ട്)
ജോസാന്റണി
ജനകീയ'ഭരണത്തില്സ്വന്തംകാലില്നില്ക്കേണ്ടോരീ
ജനത്തിനായല്ലോ 'ഭക്ഷ്യ ആരോഗ്യസ്വരാജ്
ഭക്ഷണത്തിനുത്പാദനം സ്വയം ചെയ്യാന്പ്രചോദനം
നല്കുവോര്ക്കും ചെയ്യുവോര്ക്കും അംഗങ്ങളാകാം.
അംഗമാകാന്ജാതി മത കക്ഷി രാഷ്ട്രീയങ്ങളൊന്നും
ബാധകമല്ലെല്ലാവര്ക്കും പങ്കാളിയാകാം.
വീട്ടുമുറ്റത്തൊരു പാവല്മാത്രമാണെങ്കിലും നടും
വീട്ടുകാരാമെല്ലാവര്ക്കും അംഗങ്ങളാകാം.
ഒന്നുമാത്രം ശ്രദ്ധിക്കേണം: വിത്തു നല്കുകില്ലാത്തതാം
അന്തകവിത്തുപയോഗിച്ചീടരുതാരും.
കീടങ്ങള്ക്കു, കളകള്ക്കുമെതിരായി വിഷമൊന്നും
ഉപയോഗിക്കില്ലെന്നുള്ള നിലപാടോടെ
പ്രകൃതിക്കു വിരുദ്ധമാം രാസവളമുപേക്ഷിച്ച്
ജൈവകൃഷി ചെയ്യാന്പഠിക്കുകയും വേണം.
സ്വന്തമാവശ്യത്തിലേറെ ഉത്പാദനമുണ്ടായീടില്
അയല്ക്കാര്ക്കു പങ്കു വയ്ക്കാന്മനസ്സും വേണം.
അയല്ക്കാരോ പകരമായ് തരുന്നതു പണമെങ്കില്
അതു വാങ്ങാതിരിക്കുവാന്വിവേകം വേണം.
പകരമായ് നാടന്വിത്തു തന്നെ തന്നാല്സ്വീകരിക്കാന്
തയ്യാറാണെന്നവരോടു ചൊല്കയും വേണം
പരസ്പരമുത്പന്നവും അധ്വാനവും പങ്കുവയ്ക്കാന്
മനസ്സുണ്ടാകുവോര്ക്കിടയ്ക്കുണ്ടാകും ക്ഷേമം
ക്ഷേമമതുണ്ടാകുമ്പോഴേ ക്ഷാമമില്ലാതാകയുള്ളു
യഥാര്ഥമാം വികസനമുണ്ടാകയുള്ളു.
വിഷമില്ലാ ഭക്ഷണം നാം സ്വയം കൃഷിചെയ്തുണ്ടാക്കില്
ഭക്ഷ്യസ്വരാജാരോഗ്യത്തിന്സ്വരാജായ് മാറും.
രോഗമെല്ലാം വഴിമാറി യഥാര്ഥമാം പുരോഗതി
നാട്ടിലെങ്ങുമുളവായാല്ആരോഗ്യസ്വരാജ്!