2013, ജൂലൈ 28, ഞായറാഴ്‌ച

കിഴങ്ങുവര്‍ഗത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുക.

ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംബന്ധിച്ച് തൃശൂരില്‍നടന്ന ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായത് കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ ആരോഗ്യ സ്വരാജ് എന്ന ശ്രീ സണ്ണി പൈകട തയ്യാറാക്കിയ രേഖയായിരുന്നു. ആ രേഖയിലെ ഭക്ഷ്യ ആരോഗ്യ സ്വരാജില്‍ കിഴങ്ങുവര്‍ഗത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ഭാഗം താഴെ കൊടുക്കുന്നു. 


ഇനിയുള്ള കാലത്ത് മണ്ണും ജലവും ഏറെ ക്ഷാമമനുഭവപ്പെടുന്ന അടിസ്ഥാന പ്രകൃതി വിഭവങ്ങളാണ്. ഒരു കിലോഗ്രാം ധാന്യം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായതില്‍ വളരെ കുറഞ്ഞ അളവില്‍ മണ്ണും ജലവും മതി ഒരു കിലോഗ്രാം കിഴങ്ങ് ഉല്‍പാദിപ്പിക്കാന്‍. ധാന്യത്തില്‍ നിന്നും കിഴങ്ങില്‍ നിന്നും ലഭ്യമാകുന്നത് അന്നജം തന്നെയാണ്.
ഈയൊരു യാഥാര്‍ത്ഥ്യം പരിഗണിച്ച് കിഴങ്ങ് വര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തിലും അവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.  എത്രയോ വൈവിധ്യമുള്ള കിഴങ്ങുവര്‍ഗങ്ങളാണ് നമുക്കുണ്ടായിരുന്നത്. മരച്ചീനിയും ചേമ്പും മറ്റും നന്നായി കായികദ്ധ്വാനം ചെയ്യുന്നവര്‍ക്ക് കഴിക്കാന്‍ അനിയോജ്യമായ കിഴങ്ങുവര്‍ഗങ്ങളാണെങ്കില്‍, ചേനയും കാച്ചിലും ചെറുകിഴങ്ങും മധുരക്കിഴങ്ങുമൊക്കെ ഏറെ കായികാദ്ധ്വാനം ചെയ്യാത്തവര്‍ക്കുപോലും കഴിക്കാവുന്ന എളുപ്പത്തില്‍ ദഹിക്കുന്ന കിഴങ്ങുവര്‍ഗങ്ങളാണ്. പാടങ്ങളുടെ വിസ്തൃതി എട്ടിലൊന്നായി ചുരുങ്ങിയ കേരളത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഇനിയും ധാന്യങ്ങളെ മുഖ്യഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുന്നത് വിഡ്ഢിത്തമാണ്. ദിവസത്തില്‍ ഒരു നേരമെങ്കിലും ധാന്യത്തിനുപകരം കിഴങ്ങുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും അവ കൃഷി ചെയ്യുകയും വേണം.

ഇത് പ്രസിദ്ധീകരിക്കാന്‍ തുനിയുന്നതിനിടയ്ക്ക് കണ്ടുകിട്ടിയ താഴെ കൊടുക്കുന്ന വീഡിയോയുടെ ലിങ്ക്  അനുവാചകരുടെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജം പകരും  എന്ന വിശ്വാസത്തോടെയാണ് താഴെ കൊടുക്കുന്നത്

Value addition initiatives on Tapioca - YouTube:

'via Blog this'